PSC പരീക്ഷകളിൽ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന “കേരളം നവോത്ഥാന നായകന്മാർ” എന്ന വിഷയത്തിന്റെ തിരഞ്ഞെടുത്ത 100 ചോദ്യങ്ങളും ഉത്തരങ്ങളും

100 ചോദ്യങ്ങൾ അടങ്ങിയ DAILY Online Exam എഴുതാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക  (LDC, LGS, LPSA, UPSA, POLICE PRELIMINARY)

1 കേരള നവോത്ഥാനത്തിന്‍റെ പിതാവ്?

Ans : ശ്രീനാരായണ ഗുരു (1856-1928)

2 ശ്രീനാരായണ ഗുരു ജനിച്ചത്?

Ans : ചെമ്പഴന്തി (1856 ആഗസ്റ്റ് 20)

3 ശ്രീനാരായണ ഗുരു ജനിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി?

Ans : ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

4 ശ്രീനാരായണ ഗുരുവിന്‍റെ മാതാപിതാക്കൾ?

Ans : മാടൻ ആശാൻ; കുട്ടിയമ്മ

5 ശ്രീനാരായണ ഗുരുവിന്‍റെ ഭവനം?

Ans : വയൽവാരം വീട്

6 നാണു ആശാൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

Ans : ശ്രീനാരായണ ഗുരു

7 ശ്രീനാരായണ ഗുരുവിന്‍റെ ഗുരുക്കൻമാർ?

Ans : രാമൻപിള്ള ആശാൻ; തൈക്കാട് അയ്യ

8 ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി?

Ans : ജി.ശങ്കരക്കുറുപ്പ്

9 ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ രചന?

Ans : ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

10 ടാഗോർ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?

Ans : ശിവഗിരി

11 ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷി ആരായിരുന്നു?

Ans : കുമാരനാശാൻ

12 “ഒരു ജാതി ഒരു മതം ഒരു ദൈവം”എന്ന വാക്യമുള്ള ശ്രീനാരായണ ഗുരുവിന്‍റെ പുസ്തകം?

Ans : ജാതി മീമാംസ

13 ഏത് കൃതിയിലെ വരികളാണ്”അവനവനാത്മസുഖത്തിനായാചരിക്കുന്നവ യപരനു സുഖത്തിനായ് വരേണം”?

Ans : ആത്മോപദേശ ശതകം

14 “സംഘടിച്ച് ശക്തരാകുവിൻ; വിദ്യകൊണ്ട് പ്രബുന്ധരാവുക”മതമേതായാലും മനുഷ്യൻ നന്നായാൽ മതി”എന്ന് പ്രസ്ഥാവിച്ചത്?

Ans : ശ്രീനാരായണ ഗുരു

15 SNDP യുടെ ആദ്യ സെക്രട്ടറി?

Ans : കുമാരനാശാൻ

16 വിവേകോദയം മാസികയുടെ സ്ഥാപകൻ?

Ans : ശ്രീനാരായണ ഗുരു

17 ശ്രീനാരായണ ഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം?

Ans : 1913

18 ശ്രീനാരായണ ഗുരു സർവ്വമത സമ്മേളനം നടത്തിയ വർഷം?

Ans : 1924

19 ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണികഴിപ്പിച്ച വർഷം?

Ans : 1887

20 അരുവിപ്പുറം പ്രതിഷ്ഠ നടത്താനുള്ള കല്ല് എടുത്ത നദി?

Ans : നെയ്യാർ (1888 )

21 ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം?

Ans : 1888

22 അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ച വർഷം?

Ans : 1898

23 ഗജേന്ദ്രമോഷം വഞ്ചിപ്പാട്ട് ഗുരു സമർപ്പിച്ചതാർക്ക്?

Ans : ചട്ടമ്പിസ്വാമികൾ

24 ആന്മോപദേശ ശതകം രചിക്കപ്പെട്ട വർഷം?

Ans : 1897

25 അരുവിപ്പുറം പ്രതിഷ്ഠാ സമയത്ത് ശ്രീനാരായണ ഗുരു രചിച്ച കൃതി?

Ans : ശിവശതകം

26 ശ്രീനാരായണ ഗുരു തപസ്സനഷുഠിച്ച മരുത്വാമലയിലെ ഗുഹ?

Ans : പിള്ളത്തടം ഗുഹ

27 “ജാതിഭേദം മതദ്വേഷ മേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്”എന്നിങ്ങനെ എഴുതിയിരിക്കുന്നത് എവിടെ?

Ans : അരുവിപ്പുറം ക്ഷേത്ര ഭിത്തിയിൽ

28 “മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കുടിക്കരുത് കൊടുക്കരുത്”എന്ന് പഠിപ്പിച്ചതാര്?

Ans : ശ്രീനാരായണ ഗുരു

29 ‘ ഞാൻ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണ്”എന്ന് പറഞ്ഞത്?

Ans : ശ്രീനാരായണ ഗുരു

30 തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

Ans : ശ്രീനാരായണ ഗുരു

31 ശ്രീനാരായണ ഗുരുവിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

Ans : 1967 ആഗസ്റ്റ് 21

32 മറ്റൊരു രാജ്യത്തിന്‍റെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

Ans : ശ്രീനാരായണ ഗുരു (രാജ്യം: ശ്രീലങ്ക)

33 നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യമലയാളി?

Ans : ശ്രീനാരായണ ഗുരു

34 ശ്രീനാരായണ ഗുരു ധർമ്മപരിപാലനയോഗം (എസ്.എൻ.ഡി.പി) സ്ഥാപിച്ച വർഷം?

Ans : 1903 മെയ് 15

35 ധർമ്മപരിപാലനയോഗം സ്ഥാപിക്കാന്‍ ശ്രീനാരായണ ഗുരുവിന് പ്രേരണയായത്?

Ans : ഡോ.പൽപ്പു

36 ധർമ്മപരിപാലനയോഗം സ്ഥാപിക്കാന്‍ കാരണമായ യോഗം?

Ans : അരുവിപ്പുറം ക്ഷേത്ര യോഗം

37 ധർമ്മപരിപാലനയോഗത്തിന്‍റെ മുൻഗാമി എന്നറിയപ്പെടുന്നത്?

Ans : വാവൂട്ടുയോഗം

38 ധർമ്മപരിപാലനയോഗത്തിന്‍റെ ആജീവനാന്ത അദ്ധ്യക്ഷൻ?

Ans : ശ്രീനാരായണ ഗുരു

39 ധർമ്മപരിപാലനയോഗത്തിന്‍റെ ആദ്യ ഉപാധ്യക്ഷൻ?

Ans : ഡോ. പൽപ്പു

40 ധർമ്മപരിപാലനയോഗത്തിന്‍റെ മുഖപത്രം?

Ans : വിവേകോദയം

41 1904 ൽ വിവേകോദയം ആരംഭിച്ചപ്പോൾ ആദ്യ പത്രാധിപർ?

Ans : എം ഗോവിന്ദൻ

42 ധർമ്മപരിപാലനയോഗത്തിന്‍റെ ഇപ്പോഴത്തെ മുഖപത്രം?

Ans : യോഗനാദം

43 ധർമ്മപരിപാലനയോഗത്തിന്‍റെ ആസ്ഥാനം?

Ans : കൊല്ലം

44 ശ്രീനാരായണ ഗുരു തലശ്ശേരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ വർഷം?

Ans : 1908

45 ഗുരു ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ നടത്തിയ വര്‍ഷം?

Ans : 1912

46 ശിവഗിരി ശരദാമഠം നിർമ്മിച്ചിരിക്കുന്ന ആ കൃതി?

Ans : അഷ്ടഭുജാകൃതി

47 കാഞ്ചിപുരത്ത് നാരായണസേവാ അശ്രമം സ്ഥാപിച്ച വർഷം?

Ans : 1916

48 ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം?

Ans : വിവേകോദയം

49 ആലുവാ സര്‍വ്വമത സമ്മേളനത്തിന്‍റെ അദ്ധ്യക്ഷൻ ആരായിരുന്നു?

Ans : സദാശിവ അയ്യർ

50 ഏത് സമ്മേളനത്തിൽ വച്ചാണ് താലികെട്ട് കല്യാണം ബഹിഷ്ക്കരിക്കാൻ ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്തത്?

Ans : ആലുവ സമ്മേളനം

51 ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം?

Ans : ശ്രീലങ്ക

52 ശ്രീനാരായണ ഗുരുവിന്‍റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടന?

Ans : സിലോൺ വിജ്ഞാനോദയം യോഗം

53 ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം?

Ans : 1882

54 കുമാരനാശാൻ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?

Ans : 1891

55 ശ്രീനാരായണ ഗുരുവിനെ ഡോ പൽപ്പു സന്ദർശിച്ച വർഷം?

Ans : 1895 (ബാംഗ്ലൂരിൽ വച്ച് )

56 ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദർശിച്ച വർഷം?

Ans : 1912 (ബാലരാമപുരത്ത് വച്ച്)

57 ശ്രീനാരായണ ഗുരുവിനെ വാഗ്ഭടാനന്ദൻ സന്ദർശിച്ച വർഷം?

Ans : 1914

58 ശ്രീനാരായണ ഗുരു രമണ മഹർഷിയെ സന്ദർശിച്ച വർഷം?

Ans : 1916

59 ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ച വർഷം?

Ans : 1922 നവംബർ 22

60 ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം?

Ans : 1925 മാർച്ച് 12

61 ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ ശ്രീലങ്ക സന്ദർശനം?

Ans : 1918

62 ശ്രീനാരായണ ഗുരുവിന്‍റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം?

Ans : 1926

63 ശ്രീനാരായണ ഗുരുവിനെ ടാഗേർ സന്ദർശിച്ചപ്പോൾ ടാഗോറിനൊപ്പം ഉണ്ടായിരുന്ന വ്യക്തി?

Ans : സി.എഫ് ആൻഡ്രൂസ് (ദീനബന്ധു)

64 ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?

Ans : ശിവഗിരി

65 ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സ്ഥലം?

Ans : കൂവൻകോട് ക്ഷേത്രം

66 കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തിരുവിതാംകൂർ രാജാക്കൻമാർ ഒഴിവാക്കിയാരുന്ന നവോത്ഥാന നായകൻ?

Ans : ശ്രീനാരായണ ഗുരു

67 ശ്രീനാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ്?

Ans : കോട്ടയത്ത് വച്ച് നടന്ന SNDP യോഗം 1927

68 ശ്രീനാരായണ ഗുരുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി കെ സുരേന്ദ്രൻ രചിച്ച നോവൽ?

Ans : ഗുരു

69 ശ്രീനാരായണ ഗുരുദേവനെപ്പറ്റി”നാരായണം”എന്ന നോവൽ എഴുതിയത്?

Ans : പെരുമ്പടവം ശ്രീധരൻ

70 “ഗുരുദേവ കർണ്ണാമൃതം”രചിച്ചത്?

Ans : കിളിമാനൂർ കേശവൻ

71 “മഹർഷി ശ്രീനാരായണ ഗുരു’ രചിച്ചത്?

Ans : ടി ഭാസ്ക്കരൻ

72 ആദ്യ ശ്രീലങ്കൻ യാത്രയിൽ ശ്രീനാരായണ ഗുരുവിന്‍റെ വേഷം?

Ans : കാവി വസത്രം

73 സമാധി സമയത്ത് ശ്രീനാരായണ ഗുരു ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ നിറം?

Ans : വെള്ള

74 ശ്രീനാരായണ ഗുരു ശ്രീനാരായണ ധർമ്മസംഘം സ്ഥാപിച്ചത്?

Ans : 1928 ജനുവരി 9

75 ശ്രീനാരായണ ഗുരു സമാധിയായത്?

Ans : ശിവഗിരി (1928 സെപ്റ്റംബർ 20)

76 ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്ന പേര്?

Ans : കുന്നിൻപുറം

77 ഗുരുവിനെക്കുറിച്ച് ‘യുഗപുരുഷൻ’ എന്ന സിനിമ സംവിധാനം ചെയ്തത്?

Ans : ആർ.സുകുമാരൻ

78 “ശ്രീനാരായണ ഗുരു”എന്ന സിനിമ സംവിധാനം ചെയ്തത്?

Ans : പി.എ ബക്കർ

79 പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബൽ സെക്കുലർ & പീസ് അവാർഡ് ലഭിച്ചത്?

Ans : ശശി തരൂർ

80 ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ?

Ans : കന്നേറ്റി കായൽ; കരുനാഗപ്പള്ളി

81 ഇന്‍റർനാഷണൽ സെന്‍റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത്?

Ans : നവി മുംബൈ (മഹാരാഷ്ട)

82 ഗജേന്ദ്രമോഷം വഞ്ചിപ്പാട്ട് രചിച്ചത്?

Ans : ശ്രീനാരായണ ഗുരു

83 ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത്?

Ans : കെ.പി.കറുപ്പൻ

84 കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത്?

Ans : രാമപുരത്ത് വാര്യർ

85 ‘അത്മോപദേശ ശതകം’ രചിച്ചത്?

Ans : ശ്രീനാരായണ ഗുരു

86 ‘ദർശനമാല’ രചിച്ചത്?

Ans : ശ്രീനാരായണ ഗുരു

87 ‘ദൈവദശകം’ രചിച്ചത്?

Ans : ശ്രീനാരായണ ഗുരു

88 ‘നിർവൃതി പഞ്ചകം’ രചിച്ചത്?

Ans : ശ്രീനാരായണ ഗുരു

89 ‘ജനനീവരത്നമഞ്ജരി’ രചിച്ചത്?

Ans : ശ്രീനാരായണ ഗുരു

90 ‘അദ്വൈത ദ്വീപിക’ രചിച്ചത്?

Ans : ശ്രീനാരായണ ഗുരു

91 ‘അറിവ്’ രചിച്ചത്?

Ans : ശ്രീനാരായണ ഗുരു

92 ‘ജീവകാരുണ്യ പഞ്ചകം’ രചിച്ചത്?

Ans : ശ്രീനാരായണ ഗുരു

93 ‘അനുകമ്പാദശകം’ രചിച്ചത്?

Ans : ശ്രീനാരായണ ഗുരു

94 ‘ജാതിലക്ഷണം’ രചിച്ചത്?

Ans : ശ്രീനാരായണ ഗുരു

95 ‘ചിജ്ജഡചിന്തകം ശിവശതകം’ രചിച്ചത്?

Ans : ശ്രീനാരായണ ഗുരു

96 ‘കുണ്ഡലിനിപാട്ട്’ രചിച്ചത്?

Ans : ശ്രീനാരായണ ഗുരു

97 ‘വിനായകാഷ്ടകം’ രചിച്ചത്?

Ans : ശ്രീനാരായണ ഗുരു

98 ‘തേവാരപ്പതികങ്ങൾ’ രചിച്ചത്?

Ans : ശ്രീനാരായണ ഗുരു

99 ‘തിരുക്കുറൽ വിവർത്തനം’ രചിച്ചത്?

Ans : ശ്രീനാരായണ ഗുരു

100 ‘ജ്ഞാനദർശനം’ രചിച്ചത്?

Ans : ശ്രീനാരായണ ഗുരു
Share: