കമ്പ്യൂട്ടർ സയൻസ് 50 Top Questions | Plus Two - Degree Level Preliminary Exam Special | Kerala PSC 2021

Top 50 Computer Science Questions
1. കമ്പ്യൂട്ടറിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ?

A. ചാൾസ് ബാബേജ്

2. കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ നൽകുന്ന യൂണിറ്റ് ?

A. ഇൻപുട്ട് യൂണിറ്റ്

3. കമ്പ്യൂട്ടറിലേക്ക് നൽകുന്ന വിവരങ്ങളും നിർദേശങ്ങളും അറിയപ്പെടുന്നത് ?

A. ഡാറ്റ

4. അഞ്ചാം ജനറേഷൻ കമ്പ്യൂട്ടറിൻ്റെ പ്രധാന സവിശേഷത ?

A. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്

5. കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഒരു പോയിൻ്റിങ്ങ് ഉപകരണം ?

A. മൗസ്

6. കമ്പ്യൂട്ടറിൻ്റെ ഏറ്റവും ചെറിയ മെമ്മറി യൂണിറ്റ് ?

A. ബിറ്റ്

7. ഡിലീറ്റ് ചെയ്ത ഫയലുകളെ താൽക്കാലികമായി സൂക്ഷിക്കുന്ന സ്ഥലം ?

A. റീസൈക്കിൾ ബിൻ

8. ഇൻ്റർനെറ്റിലെ ഓസ്കാർ എന്നറിയപ്പെടുന്ന അവാർഡ് ?

A. വെമ്പി അവാർഡ്

9. ഇൻ്റർനെറ്റ് പ്രോട്ടോക്കോൾ നിലവിൽ വന്ന വർഷം ?

A. 1982

10. കാർഷിക മേഖലയെ സഹായിക്കാൻ കേരളാ സർക്കാർ രൂപീകരിച്ച വെബ് പോർട്ടൽ ?

A. ഇ- കൃഷി

11. വിക്കിപീഡിയ നിലവിൽ വന്നത് ?

A. 2001 ജനുവരി 15

12. ഹാർഡ് ഡിസ്കിൻ്റെ വേഗത അളക്കുന്ന ഏകകം ?

A. റെവലൂഷ്യൻ പെർ മിനിറ്റ് (rpm)

13. കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ ?

A. പട്ടം (തിരുവനന്തപുരം)

14. കേരളത്തിൽ ആദ്യമായി 4G സംവിധാനം നിലവിൽ വന്ന നഗരം ?

A. കൊച്ചി

15. ഇന്ത്യയിലെ ആദ്യ ഇ- സംസ്ഥാനം ?

A. പഞ്ചാബ്

16. വൈറസ് ബാധിച്ച ആദ്യത്തെ പേഴ്സണൽ കമ്പ്യൂട്ടർ ?

A. ആപ്പിൾ

17. മില്ലേനിയം ബഗ്ഗ് എന്നറിയപ്പെടുന്നത് ?

A. Y2K

18. നെറ്റ് വർക്കിൽ കൂടുതലായി ഉപയോഗിക്കുന്ന പ്രോട്ടോക്കോൾ ?

A. TCP/IP

19. മലയാളത്തിലെ ആദ്യ ഇൻ്റർനെറ്റ് മാഗസിൻ ?

A. പുഴ.കോം

20. ഇന്ത്യയിലെ ഏറ്റവും വലിയ ഇ- ഗവർണൻസ്  പദ്ധതി ?

A. പാസ്പോർട്ട് സേവ

21. ലോക കമ്പ്യൂട്ടർ സുരക്ഷാ ദിനം ?

A. ഡിസംബർ 2

22. http യുടെ മുഴുവൻ രൂപമെന്ത് ?

A. Hypertext Transfer Protocol

23. E-mail ലെ ' E ' എന്തിനെ സൂചിപ്പിക്കുന്നു ?

A. Electronic

24. ഒരു കമ്പ്യൂട്ടറിൻ്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന സോഫ്റ്റ്വെയറുകൾ അറിയപ്പെടുന്നത് ?

A. സിസ്റ്റം സോഫ്റ്റ് വെയർ

25. പ്രത്യേക ആവശ്യങ്ങൾക്കായി വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറുകൾ അറിയപ്പെടുന്നത് ?

A. ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ

26. ആദ്യ മൈക്രോ പ്രൊസസ്സർ ?


A. Intel 4004

27. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പിതാവ് ?

A. ജോൺ മക്കാർത്തി

28. ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിൻ്റെ പിതാവായി അറിയപ്പെടുന്നത് ?

A. അലൻ ട്യൂറിംഗ്

29. കമ്പ്യൂട്ടർ ശാസ്ത്രത്തിലെ നോബൽ സമ്മാനമായറിയപ്പെടുന്ന പുരസ്കാരം ?

A. ട്യൂറിംഗ് പുരസ്കാരം 

30. കമ്പ്യൂട്ടർ കീബോർഡിലെ ഫംഗ്ഷൻ കീകളുടെ എണ്ണം ?

A. 12

31. കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ വരുന്ന തെറ്റുകൾ നീക്കം ചെയ്യുന്ന പ്രക്രിയ അറിയപ്പെടുന്നത് ?

A. ഡീബഗ്ഗിങ് (Debugging)

32. BIOS ൻ്റെ പൂർണരൂപം ?

A. ബേസിക് ഇൻപുട്ട് ഔട്ട്പുട്ട് സിസ്റ്റം

33. രണ്ടാം ജനറേഷൻ കമ്പ്യൂട്ടറിൽ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ ?

A. ട്രാൻസിസ്റ്റർ (Transistor)

34. കമ്പ്യൂട്ടർ വഴി ടിവി കാണാൻ സഹായിക്കുന്ന ഉപകരണമാണ് ?

A. ടി.വി ട്യൂണർ കാർഡ്

35. Wi-Fi  യുടെ പൂർണരൂപം ?

A. Wireless Fidelity

36. ഇൻ്റർനെറ്റ് വ്യാപാരത്തിനുള്ള ഡിജിറ്റൽ കറൻസി അറിയപ്പെടുന്ന പേര് ?

A. ബിറ്റ് കോയിൻ

37. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. പാർക്ക് ?

A. ടെക്നോ പാർക്ക്

38. കല്പന ചൗളയുടെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട സൂപ്പർ കമ്പ്യൂട്ടർ ?

A. KC

39. ഒരു കമ്പ്യൂട്ടറിലെ ഹാർഡ് വെയറിനെയും ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെയും ബന്ധിപ്പിക്കുന്ന പ്രോഗ്രാം ?

A. BIOS

40. CAPTCHA യുടെ പൂർണരൂപം എന്ത് ?

A. Completely Automated Public Turing test to tell Computers and Humans Apart

41. ഗണിതക്രിയകൾ, വിശകലനങ്ങൾ എന്നീ പ്രക്രിയകൾ നടത്തുന്ന കമ്പ്യൂട്ടറിലെ ഭാഗം ?

A. ALU ( Arithmetic Logic Unit ) 

42. ഗൂഗിളിൻ്റെ ആപ്ത വാക്യം എന്ത് ?

A. Don't Be Evil

43. സേവ് ചെയ്ത ഫയലുകളുടെ സൈസ് കുറയ്ക്കുന്നതിന് പറയുന്ന പേര് ?

A. Compression

44. ഇന്ത്യ വികസിപ്പിച്ചെടുത്ത സെർച്ച് എഞ്ചിൻ ?

A. ഗുരുജി

45. കമ്പ്യൂട്ടറിൻ്റെ തലച്ചോറായി അറിയപ്പെടുന്ന ഭാഗം ?

A. CPU ( Central Processing Unit )

46. ബാർകോഡ് വായിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?

A. ഒപ്റ്റിക്കൽ ബാർകോഡ് റീഡർ

47. .xcf എന്ന പേരിൽ സേവ് ചെയ്യുന്ന ഇമേജ് എഡിറ്റർ ഏത് ?

A. GIMP

48. കമ്പ്യൂട്ടറിലേക്കുള്ള വൈദ്യുതി പ്രവാഹം നിലക്കാതെ സൂക്ഷിക്കുന്ന ഉപകരണം ?

A. UPS ( Uninterruptible Power Supply )

49. ഇൻ്റർനെറ്റ് കണക്റ്റ് ചെയ്തിരിക്കുന്ന ഓരോ കമ്പ്യൂട്ടറിനുമുള്ള അഡ്രസ്സ് ?

A. IP Address ( Internet Protocol Address )


+2 & Degree Level Preliminary Exam Special
Kerala PSC Study Materials
Mypscmaster
Share: