ഇന്ത്യൻ ഭരണഘടന 500 ചോദ്യങ്ങളും ഉത്തരങ്ങളും| Indian Constitution 500 Questions and Answers| Part-2 (101 - 200)



100 ചോദ്യങ്ങൾ അടങ്ങിയ DAILY Online Exam എഴുതാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക  (LDC, LGS, LPSA, UPSA, POLICE PRELIMINARY)

101. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ?

323 എ 

102. ആദ്യമായി പാർലമെന്റിൽ ലോക്പാൽ ബിൽ അവതരിപ്പിച്ച വർഷം ?

1968

103. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പിന്റെ തലവൻ ?

കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ

104. ഇന്ത്യയിലെ ആദ്യത്തെ വനിതാ കോടതി നിലവിൽ വന്നതെവിടെ ? 

മാൾഡ ( ബംഗാൾ )

105. ഇന്ത്യയുടെ ആദ്യത്തെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ? 

വി . നരഹരിറാവു

106. ഇന്ത്യയുടെ ആദ്യത്തെ സോളിസിറ്റർ ജനറൽ ? 

സി.കെ. ദഫ്തരി ( 1950-1963 )

107. രണ്ടു പ്രാവശ്യം ഇന്ത്യയുടെ അറ്റോർണി ജനറലായ വ്യക്തി ?

സോളി സൊറാബ്ജി

108. ഉപലോകായുക്ത രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ് ? 

ഗവർണർ

109. ലജിസ്ലേറ്റീവ് കൗൺസിലിലെ മൂന്നിലൊന്ന് അംഗങ്ങൾ എത്ര വർഷം കൂടുമ്പോളാണ് വിരമിക്കുന്നത് ?

2

110. ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ആക്ട് പാസാക്കിയത് ?

രാജീവ് ഗാന്ധി

111. സംസ്ഥാനങ്ങളെ നിർവചിച്ചിരിക്കുന്നത് ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് ? 

152

112. പൊതുതാൽപര്യ ഹർജിയുടെ വിധാതാവ് എന്നറിയപ്പെടുന്ന ന്യായാധിപൻ : 

പി.എൻ. ഭഗവതി

113. മെരിറ്റ് സംവിധാനത്തിന്റെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് ?

പബ്ലിക് സർവീസ് കമ്മിഷൻ

114. മേഘാലയ, മണിപ്പൂർ, ത്രിപുര ഹൈക്കോടതികൾ നിലവിൽ വന്ന വർഷം ?

 2013

115. ലോകായുക്ത രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ് ? 

ഗവർണർ

116. ലോകായുക്തയെയും 
ഉപലോകായുക്തയെയും പദവിയിൽ നിന്ന് നീക്കം ചെയ്യാൻ ആർക്കാണ് അധികാരം ? 

സംസ്ഥാന നിയമസഭ

117. ലോക്പാൽ എന്ന പദം ആവിഷ്കരിച്ചതാര് ? 

എൽ.എം. സിങ്വി

118. കേന്ദ്ര ഭരണപ്രദേശങ്ങളിൽ ലഫ്റ്റനന്റ് ഗവർണറെ നിയമിക്കുന്നതാര് ? 

പ്രസിഡന്റ്

119. കേരളത്തിന്റെ ആദ്യത്തെ അഡ്വക്കേറ്റ് ജനറൽ ?

കെ.വി. സൂര്യനാരായണ അയ്യർ

120. കേരളത്തിന്റെ ആദ്യത്തെ ലോകായുക്ത ?

ജസ്റ്റിസ് പി.സി. ബാലകൃഷ്ണമേനോൻ

121. സോളിസിറ്റർ ജനറലിന്റെ കാലാവധി ?

മൂന്ന് വർഷം

122. ന്യായപഞ്ചായത്തുകൾ സ്ഥാപിക്കുന്നതിന് ശുപാർശ ചെയ്ത കമ്മിറ്റി ? 

എൽ. എം. സിങ്വി കമ്മിറ്റി

123. പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ അടിസ്ഥാന ഘടകം ?

ഗ്രാമസഭ  

124. ഫിനാൻസ് കമ്മീഷനിൽ അംഗമായ ആദ്യ മലയാളി ? 

വി.പി. മേനോൻ

125. ഫിനാൻസ് കമ്മീഷൻ ആർക്കാണ് റിപ്പോർട്ട് സമർപ്പിക്കുന്നത് ?

രാഷ്ട്രപതി

126. ബൽവന്ത് റായ് മേത്ത കമ്മിറ്റി റിപ്പോർട്ട് പ്രകാരം ജില്ലാ പരിഷത്തിന്റെ അധ്യക്ഷൻ ?

ജില്ലാ കലക്ടർ

127. ഭരണഘടനയുടെ 44 ആം ഭേദഗതി മുഖേന ഇന്റേണൽ ഡിസ്റ്റർബൻസ് എന്ന വാക്കിന് പകരമായി ചേർത്ത പദം ?

ആംഡ് റെബല്യൻ

128. ഗ്രാമസഭ വിളിച്ചു ചേർക്കുന്നതാര് ?

വാർഡ് മെമ്പർ

129. 1926 - ൽ പബ്ലിക് സർവീസ് കമ്മിഷൻ ബ്രിട്ടിഷ് ഇന്ത്യയിൽ നിലവിൽ വന്നത് ഏത് കമ്മിഷന്റെ ശുപാർശ പ്രകാരമാണ് ? 

ലീ കമ്മിഷൻ

130. മൂന്ന് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേന്ദ്രഭരണ പ്രദേശം ?

പുതുച്ചേരി

131. അശോക് മേത്ത കമ്മിറ്റിയെ തുടർന്ന് ഗ്രാമവികസനത്തെക്കുറിച്ച് പഠിക്കുന്നതിന് 1985 - ൽ നിയോഗിക്കപ്പെട്ട സമിതി ?

ജി വി കെ റാവു കമ്മിറ്റി

132. യു പി എസ് സി  അംഗമായ ആദ്യ മലയാളി ?

കെ . ജി . അടിയോടി 

133. യു പി എസ് എസി ആസ്ഥാനം ?

ധോൽപ്പൂർ ഹൗസ്

134. ആദ്യത്തെ അടിയന്തരാവസ്ഥ പിൻവലിച്ച രാഷ്ട്രപതി ?

സക്കീർ ഹുസൈൻ

135. ഇന്ത്യയിൽ ഫിനാൻസ് കമ്മിഷൻ നിലവിൽവന്ന വർഷം ?

1951

136. ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

ബൽവന്ത് റായ് മേത്ത

137. ഇലക്ഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം ?

നിർവാചൻ സദൻ

138. രണ്ടാമത്തെയും മൂന്നാമത്തെയും അടിയന്തരാവസ്ഥകൾ പിൻവലിച്ച ആക്ടിങ് രാഷ്ട്രപതി ?

ബി ഡി ജട്ടി ( 1977 )

139. ഏറ്റവും കുറച്ചുകാലം ചീഫ് ഇലക്ഷൻ കമ്മിഷണറായിരുന്നത് ?

വി . എസ് . രമാദേവി

140. ഏറ്റവും കൂടുതൽ കാലം ചീഫ് ഇലക്ഷൻ കമ്മിഷണറായിരുന്നത് ?

കെ . വി . കെ . സുന്ദരം 

141. ഏത് അനുച്ഛേദം പ്രകാരമാണ്  
യു പി എസ് സി ചെയർമാനും അംഗങ്ങളും നിയമിക്കപ്പെടുന്നത് ? 

316

142. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ എത്ര സമയത്തിനുള്ളിൽ പാർലമെന്റ് അംഗീകരിക്കണം ? 

രണ്ട് മാസം

143. ചീഫ് ഇലക്ഷൻ കമ്മിഷണറായ ആദ്യ മലയാളി ? 

ടി.എൻ. ശേഷൻ

144. നോട്ട ( നൺ ഓഫ് ദ എബോവ് ) നടപ്പിലാക്കിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ? 

14

145. നോട്ട നടപ്പിലാക്കിയ ആദ്യ ഏഷ്യൻ രാജ്യം ?

ബംഗ്ലാദേശ്

146. ലോകത്താദ്യമായി ബാലറ്റിൽ നോട്ട ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് നടത്തിയ അമേരിക്കൻ സംസ്ഥാനം ?

നെവാഡ

147. നാഷണൽ കമ്മിഷൻ ഫോർ ഷെഡ്യൂൾഡ് കാസ്റ്റ്സ് നാഷണൽ കമ്മിഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് എന്നിങ്ങനെ വിഭജിച്ച ഭരണഘടനാ ഭേദഗതി ?

89 (2003)

148. പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങൾക്ക് 2020 വരെ ലോക്സഭയിലും നിയമസഭകളിലും സംവരണം നീട്ടിയ ഭരണഘടനാ ഭേദഗതി ?

95 (2009)

149. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിലെ അംഗസംഖ്യ ?

22 

150. പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനം വിളിച്ചുചേർക്കുന്നത് ?

രാഷ്ടപതി

151. പാർലമെന്റിലെ ഏറ്റവും വലിയ കമ്മിറ്റിയായ എസ്റ്റിമേറ്റ്സ് കമ്മിറ്റിയിലെ അംഗങ്ങൾ ?

30

152. പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത് ?

ബ്രിട്ടൺ

153. മന്ത്രിസഭാംഗങ്ങളുടെ എണ്ണം പാർലമെന്റിന്റെ /നിയമസഭയുടെ അംഗബലത്തിന്റെ 15 ശതമാനമായി നിജപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ?

91 (2003)

154. അരുണാചൽ പ്രദേശിന് സംസ്ഥാന പദവി നൽകിയ ഭരണഘടന ഭേദഗതി ?

55

155. മിസോറാമിന് സംസ്ഥാന പദവി നൽകിയ ഭരണഘടന ഭേദഗതി ?

53

156. ഇന്റർ പാർലമെന്ററി യൂണിയനിൽ ഇന്ത്യ അംഗമായ വർഷം ?

1949

157. ഛത്തിസ്ഗഢ് , ഉത്തരാഖണ്ഡ് , ജാർഖണ്ഡ് എന്നിവയ്ക്ക് സംസ്ഥാന പദവി നൽകിയ ഭരണഘടന ഭേദഗതി ? 

84 

158. ജിഎസ്ടി - യുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ?

101 (2017)

159. ഗോവയ്ക്ക് സംസ്ഥാന പദവി നൽകിയ ഭരണഘടന ഭേദഗതി ?

56

160. പാർലമെന്റ് മന്ദിരം രൂപകല്പന ചെയ്തത് ?

ഹെർബർട്ട് ബേക്കർ

161. പാർലമെന്റ് എന്നാൽ ലോക്സഭയും, രാജ്യസഭയും, _______ ഉം ചേർന്നതാണ് ?

പ്രസിഡന്റ്

162. പാർലമെന്റ് സമ്മേളിക്കാത്തപ്പോൾ പ്രസിഡന്റ് പുറപ്പെടുവിക്കുന്ന ഉത്തരവ് ?

ഓർഡിനൻസ്

163. പുതിയ അഖിലേന്ത്യാ സർവീസ് രൂപവൽക്കരിക്കാനുള്ള പ്രമേയം ആദ്യം അവതരിപ്പിക്കപ്പെടേണ്ടത് ?

രാജ്യസഭയിൽ 

164. പതിനാലാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർക്കപ്പെട്ട പ്രദേശം ?

പുതുച്ചേരി 

165. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്ത ലോക്സഭാ സ്പീക്കർ ?

ജി.വി.മാവ്ലങ്കർ

166. ഫിനാൻസ് കമ്മിഷൻ ചെയർമാനെ നിയമിക്കുന്നതാര് ? 

പ്രസിഡന്റ്

167. ഭരണഘടന പ്രകാരം ഇന്ത്യൻ പാർലമെന്റിലെ പരമാവധി നോമിനേറ്റഡ് അംഗങ്ങൾ ?

14 

168. ഭരണഘടന പ്രകാരം ഗവർണറുടെ അഭാവത്തിൽ ചുമതലകൾ നിർവഹിക്കുന്നത് ?

ഹൈക്കോടതി ചീഫ് ജസ്റ്റിസ്

169. ഭരണഘടന എന്ന ആശയം ഏതു രാജ്യത്താണ് ഉരുത്തിരിഞ്ഞത് ? 

ബ്രിട്ടൺ

170. ഭരണഘടനപ്രകാരം ഇന്ത്യയിൽ നിർവഹണാധികാരം ആരിൽ നിക്ഷിപ്തമായിരിക്കുന്നു ? 

പ്രസിഡന്റ് 

171. ഭരണഘടനപ്രകാരം ഇന്ത്യയിൽ യഥാർഥ നിർവഹണാധികാരം നിക്ഷിപ്തമായിരിക്കുന്നത് ?

ക്യാബിനറ്റിൽ

172. ഭരണഘടനയിൽ ഇപ്പോൾ ഉള്ള പട്ടികകൾ ?

12

173. ഭരണഘടനയിലെ മൗലിക കർത്തവ്യങ്ങൾ ?

11

174. ഭരണഘടനയുടെ 52 ആം ഭേദഗതിയിലൂടെ (1985) രാഷ്ട്രീയക്കാരുടെ കൂറുമാറ്റത്തിനും അതുവഴി പാർട്ടികളുടെ പിളർപ്പിനും നിയന്ത്രണം കൊണ്ടുവന്ന ഇന്ത്യൻ പ്രധാനമന്ത്രി ?

രാജീവ്ഗാന്ധി

175. ഭരണഘടനയുടെ 73 ആം ഭേദഗതി എത്രാമത്ത ഭാഗത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത് ? 

11

176. ഭരണഘടനയുടെ അനുച്ഛേദം 352 പ്രകാരം പ്രസിഡന്റ് ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷം ?

1962 

177. ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ് മൗലികാവകാശങ്ങൾ ചേർത്തിരിക്കുന്നത് ? 

3

178. ഭരണഘടനയുടെ എത്രാമത്തെ അനുച്ഛേദമാണ് സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ് ഇന്ത്യ എന്നു പ്രസ്താവിക്കുന്നത് ? 

ഒന്ന്

179. ഭരണഘടനാ നിർമാണസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം ?

സച്ചിദാനന്ദ സിൻഹ

180. ഗ്രാമസഭകൾ നിലവിൽവന്ന ഭരണഘടനാ ഭേദഗതി ?

73

181. 1976 ൽ ഭരണഘടനയുടെ 42 - ആം ഭേദഗതിയിലൂടെ ലോക്സഭയുടെ കാലാവധി എത്ര വർഷമായി ഉയർത്തി ? 

6

182. അറ്റോർണി ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ? 

ആർട്ടിക്കിൾ 76

183. മൗലിക കടമകളെ ഭരണഘടനയുടെ ഭാഗമാക്കിയത് എത്രാമത്ത ഭേദഗതിയിലൂടെയാണ് ? 

42

184. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നതാര് ? 

ഗവർണർ

185. മണി ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ അനുമതി നൽകുന്നതാര് ? 

ഗവർണർ 

186. മണിബില്ലിനെക്കുറിച്ച് പ്രതിപാദിക്കുന്നത് ?

ആർട്ടിക്കിൾ 110

187. ആരുടെ ഉപദേശപ്രകാരമാണ് ഗവർണർ നിയമസഭ പിരിച്ചുവിടുന്നത് ? 

മുഖ്യമന്ത്രി

188. ഇന്ത്യൻ ഭരണഘടന പ്രകാരം സംസാരസ്വാതന്ത്ര്യം
അനുവദിച്ചിരിക്കുന്ന വകുപ്പ് ?

19 (എ)

189. മൗലികാവകാശങ്ങൾ നടപ്പാക്കാൻ സുപ്രീം കോടതി എന്താണ് പുറപ്പെടുവിക്കുന്നത് ? 

റിട്ട്

190. നിയമനിർമാണസഭയുള്ള കേന്ദ്രഭരണപ്രദേശങ്ങൾ ഏതെല്ലാം ? 

ഡൽഹി , പോണ്ടിച്ചേരി , ജമ്മു കശ്മീർ

191. ലോകായുക്ത വാർഷിക റിപ്പോർട്ട് സമർപ്പിക്കേണ്ടത് ആർക്കാണ് ? 

ഗവർണർക്ക്‌

192. നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിയുടെ അനുമതിക്കായി സമർപ്പിക്കുന്നതാര് ? 

ഗവർണർ

193. നിയമസഭയിൽ മന്ത്രിസഭയുടെ മുഖ്യവക്താവ് ?

മുഖ്യമന്ത്രി

194. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനെ നിയമിക്കുന്നതാര് ? 

സ്പീക്കർ

195. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാനായി സാധാരണ നിയമിതനാകുന്നത് ?

പ്രതിപക്ഷനേതാവ്

196. പാർലമെന്റ് നടപടി ക്രമങ്ങളിൽ ശൂന്യവേള എന്ന സമ്പ്രദായം ഇന്ത്യയിൽ ആരംഭിച്ച വർഷം ?

1962

197. പശ്ചിമബംഗാളിലെ ഗവൺമെന്റ് സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ പേര് ?

റൈറ്റേഴ്സ് ബിൽഡിങ്

198. ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങൾ ?

6

199. ഭരണഘടനയുടെ മനഃസ്സാക്ഷി എന്നറിയപ്പെടുന്നത് ?

ആർട്ടിക്കിൾ 19

200. ഭരണഘടനയുടെ എത്രാമത്തെ   ഭേദഗതിയിലൂടെയാണ് ഭാഷാടിസ്ഥാനത്തിലുള്ള പുനസ്സംഘടന നടന്നത് ?

Share: