✅ കേരളത്തിലെ മത പരിഷ്കരണ പ്രസ്ഥാനത്തിന് സാമൂഹിക ഭാവവും പ്രായോഗിക ഗതി ക്രമവും സമ്മാനിച്ച മഹദ് വ്യക്തിത്വമാണ് ചട്ടമ്പിസ്വാമി
✅ പഴയ തിരുവിതാംകൂറിൽ തിരുവനന്തപുരം ജില്ലയിൽ കണ്ണമൂലക്കടുത്ത് കൊല്ലൂരിൽ വസുദേവ ശർമ്മയുടെയും നങ്ങമ്മയുടെയും മകനായി 1853 ഓഗസ്റ്റ് 25 ന് (കൊല്ലവർഷം 1029 ചിങ്ങമാസത്തിലെ ഭരണി നക്ഷത്രം ചട്ടമ്പിസ്വാമികൾ ജനിച്ചു)
✅ ചട്ടമ്പിസ്വാമികളുടെ
ജന്മഗൃഹമാണ് ഉള്ളൂർക്കോട് വീട്
✅ ചട്ടമ്പി
സ്വാമികളുടെ ആദ്യ കാല ഗുരു പേട്ടയിൽ രാമൻപിള്ള ആശാൻ ആണ്
✅ ചട്ടമ്പി
സ്വാമികളുടെ മറ്റു ഗുരുക്കന്മാരാണ് തൈക്കാട് അയ്യാ, പേട്ടയിൽ രാമൻപിള്ള ആശാൻ, സുബ്ബജടപാഠികൾ,
✅ കേരളത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളെയും, മതപരമായ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും നിലനിന്നിരുന്ന ബ്രാഹ്മണമേധാവിത്വം, ജന്മിസമ്പ്രദായം തുടങ്ങിയവയേയും ചട്ടമ്പിസ്വാമികൾ ശക്തമായി വിമർശിച്ചു
✅ കൂട്ടുകുടുംബ വ്യവസ്ഥകൾക്കും ആളോഹരി സമ്പ്രദായത്തിനും മരുമക്കത്തായത്തിനും
എതിരെ നടന്ന പ്രക്ഷോഭങ്ങൾക്ക് സ്വാമികൾ നൽകിയ പിന്തുണയാണ് നായർ സമുദായത്തിലെ പരിഷ്കാരങ്ങൾക്കു തുടക്കം കുറിച്ചത്
✅ രാമൻപിള്ള ആശാന്റെ ഗുരുകുലത്തിൽ വിദ്യാർത്ഥികളുടെ പ്രതിനിധിയായി അവരെ നിയന്ത്രിക്കുന്നതിനായി കുഞ്ഞൻപിള്ള യെ
മോണിറ്റർ ആയി നിയമിച്ചു അങ്ങനെയാണ് ചട്ടമ്പി എന്ന പേര് അദ്ദേഹത്തിന് ലഭിച്ചത്
✅ ഹജൂർ
കച്ചേരിയിൽ കണക്കപ്പിള്ള ആയി സേവനം അനുഷ്ഠിച്ച നവോത്ഥാന നായകനും ചട്ടമ്പിസ്വാമികളാണ്
✅ തിരുവനന്ത
പുരത്തെ ഗവൺമെന്റ് സെക്രട്ടറിയേറ്റിൽ ക്ലർക്കായി സേവനമനുഷ്ഠിച്ചിട്ടുള്ള നവോത്ഥാന നായകനും ചട്ടമ്പിസ്വാമികൾ ആണ്
✅ ചട്ടമ്പി
സ്വാമികൾക്ക് സംസ്കൃതത്തിലും വേദോപനിഷത്തുകളിലും യോഗ വിദ്യയിലും അറിവ് പകർന്ന വേദാന്ത പണ്ഡിതനാണ്
സുബ്ബജടപാഠികൾ
✅ ചട്ടമ്പി
സ്വാമികൾക്ക് ആത്മീയോന്നതി കൈവന്നത് തമിഴ്നാട്ടിലെ വടിവീശ്വരം എന്ന സ്ഥലത്ത് വച്ചാണ്
✅ ചട്ടമ്പിസ്വാമികൾ സ്വീകരിച്ച സന്യാസ നാമമാണ് ഷണ്മുഖദാസൻ
✅ ഷണ്മുഖ ഭഗവാന്റെ (മുരുകൻ) തീവ്ര ഭക്തൻ ആയതിനാലാണ് ഷൺമുഖദാസൻ എന്ന പേര് ചട്ടമ്പിസ്വാമികൾ സ്വീകരിച്ചത്
✅ ഇരുപത്തിനാലാം വയസ്സിൽ ചട്ടമ്പിസ്വാമികൾ ദേശാടനത്തിന് ഇറങ്ങി ദക്ഷിണേന്ത്യ മുഴുവൻ ചുറ്റിസഞ്ചരിച്ചു ആ സഞ്ചാരത്തിനിടയിൽ പ്രസിദ്ധരായ പല ഋഷികളെയും പരിചയപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞു ഹൈന്ദവ ദർശനങ്ങളിലും അതോടൊപ്പം ക്രിസ്തുമതം, ഇസ്ലാം മതം,
എന്നീ മതങ്ങളിലെ തത്വസംഹിതകളിലും അദ്ദേഹം പാണ്ഡിത്യം നേടി വിജ്ഞാനത്തിന്റെ ഖനി ആയിരുന്ന ചട്ടമ്പിസ്വാമികളെ ജനം
*വിദ്യാധിരാജൻ* എന്ന് വിളിച്ചു
✅ ചട്ടമ്പിസ്വാമികൾ പ്രചരിപ്പിച്ചത് ദ്വൈത ദർശനം ആണ്
✅ സസ്യ ഭക്ഷണവും അഹിംസയും പ്രചരിപ്പിച്ച നവോത്ഥാന നായകനാണ് ചട്ടമ്പിസ്വാമികൾ
✅ ഹിന്ദുമതത്തിൽ നിന്നും ക്രിസ്തുമതത്തിലേക്ക് ഉള്ള മതപരിവർത്തനത്തെയും നവോത്ഥാന നായകനായിരുന്ന ചട്ടമ്പിസ്വാമികൾ എതിർത്തിരുന്നു
✅ 1882 അണിയൂർ ക്ഷേത്രത്തിൽ വച്ചാണ് ചട്ടമ്പിസ്വാമികൾ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയത്
✅ ചട്ടമ്പിസ്വാമികൾ ആണ് ശ്രീനാരായണ ഗുരുവിന് തൈക്കാട് അയ്യയെ പരിചയപ്പെടുത്തി കൊടുത്തത്
✅ സ്വാമി വിവേകാനന്ദൻ ചട്ടമ്പിസ്വാമികളെ എറണാകുളത്ത് വെച്ച് സന്ദർശിച്ചത് 1892 ലാണ്
✅ സ്വാമി വിവേകാനന്ദൻ ചിന്മുദ്രയുടെ രഹസ്യം ചോദിച്ചപ്പോൾ പ്രമാണ സഹിതം മറുപടി നൽകി ചട്ടമ്പിസ്വാമികൾ തന്റെ പാണ്ഡിത്യം പ്രകടിപ്പിച്ചു
✅ ഞാൻ കൽക്കത്തയിൽ നിന്നും അതി ദൂരത്തായി ഇവിടെ വരെ എത്തി ഇതിനിടെ പല സന്യാസികളെ കാണുകയും അവരോടെല്ലാം ചിന്മുദ്രയെപ്പറ്റി ചോദിക്കുകയും ചെയ്തു എന്നാൽ ഇതുപോലെ വിശദമായി തൃപ്തികരമായ ഒരു മറുപടി അവരിൽ ആരിൽ നിന്നും ലഭിച്ചിട്ടില്ല ഇവിടെ ഒരു മഹാ യോഗിയെ കണ്ടുമുട്ടാൻ കഴിഞ്ഞു ഇപ്രകാരമാണ് ചട്ടമ്പിസ്വാമികളും ആയുള്ള സമാഗമത്തെ സ്വാമിവിവേകാനന്ദൻ രേഖപ്പെടുത്തിയത്
✅ മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു എന്ന് വിവേകാനന്ദൻ പരാമർശിച്ചത് ചട്ടമ്പിസ്വാമികളെ കുറിച്ചാണ്
✅ അദ്ദേഹം ഒരു ഗരുഡൻ ആണെങ്കിൽ ഞാൻ ഒരു കൊതുകാണ് അതാണ് ഞങ്ങൾ തമ്മിലുള്ള വ്യത്യാസം എന്ന് ചട്ടമ്പിസ്വാമികൾ പരാമർശിച്ചത്
സ്വാമി വിവേകാനന്ദനെക്കുറിച്ചാണ്
✅ സ്വാമി വിവേകാനന്ദനെ കേരള സന്ദർശനത്തിനായി ക്ഷണിച്ച വ്യക്തിയാണ് ഡോക്ടർ പൽപ്പു
✅ 1924 മെയ് അഞ്ചിന് കൊല്ലം ജില്ലയിലെ പന്മനയിൽ ആണ് ചട്ടമ്പിസ്വാമികൾ സമാധിയായത്
✅ ചട്ടമ്പി
സ്വാമികളുടെ സമാധി സ്ഥാനത്ത് ശിഷ്യർ പണികഴിപ്പിച്ചതാണ് ബാലഭട്ടാരക ക്ഷേത്രം
✅ ചട്ടമ്പി
സ്വാമികളുടെ ശിഷ്യരിൽ പ്രധാനിയാണ് നീലകണ്ഠ തീർത്ഥപാദർ
✅ കേരള ഗാനത്തിന്റെ കർത്താവ് ബോധേശ്വരൻ (പ്രശസ്ത കവി സുഗതകുമാരിയുടെ അച്ഛൻ യഥാർത്ഥ പേര് കേശവൻ പിള്ള) കോൺഗ്രസ് നേതാവ് കുമ്പളത്ത് ശങ്കുപ്പിള്ള, പെരുനെല്ലി കൃഷ്ണൻ വൈദ്യൻ, എന്നിവർ ചട്ടമ്പിസ്വാമികളുടെ മറ്റു ശിഷ്യരായിരുന്നു
✅ കേരളം പരശുരാമൻ ബ്രാഹ്മണർക്ക് ദാനമായി നൽകിയ ഭൂമിയാണെന്ന വാദത്തെ ഖണ്ഡിക്കുന്ന ചട്ടമ്പിസ്വാമികളുടെ പുസ്തകമാണ് പ്രാചീനമലയാളം
✅ ചട്ടമ്പി
സ്വാമികളുടെ ഏറ്റവും വലിയ കൃതിയും പ്രാചീനമലയാളം ആണ്
✅ വേദങ്ങൾ ബ്രാഹ്മണരുടെ മാത്രം കുത്തകയല്ല എന്ന് വാദിക്കുന്ന രചനയാണ് വേദാധികാരനിരൂപണം ജാതിഭേദങ്ങൾക്കതീതമായി എല്ലാ ഹിന്ദുക്കൾക്കും വേദങ്ങൾ ഹൃദ്യസ്ഥം ആക്കാം എന്ന് അദ്ദേഹം
സമർത്ഥിക്കുന്നു
✅ ശുദ്രൻമാർക്കും വേദം പഠിക്കുന്നതിനുള്ള അവകാശമുണ്ടെന്ന് വാദിച്ച ചട്ടമ്പിസ്വാമികളുടെ കൃതിയും വേദാധികാരനിരൂപണം ആണ്
✅ തീ പോലുള്ള വാക്കുകൾ കത്തി പോകാത്തത് ഭാഗ്യം എന്ന് വിവേകാനന്ദൻ അഭിപ്രായപ്പെട്ട ചട്ടമ്പിസ്വാമികളുടെ കൃതിയാണ് വേദാധികാരനിരൂപണം
✅ ക്രിസ്തുമത
ച്ഛേദനം എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് ഏറ്റുമാനൂർ ക്ഷേത്രത്തിലെ ആറാട്ട് ദിവസമായിരുന്നു
✅ ക്രിസ്തീയ മിഷണറിമാരുടെ കേരളത്തിലെ പ്രവർത്തനങ്ങളെ ശക്തമായി എതിർക്കുകയും വിമർശിക്കുകയും ചെയ്ത ചട്ടമ്പിസ്വാമികളുടെ കൃതിയാണ് ക്രിസ്തുമതച്ഛേദനം
✅ ബ്രഹ്മാനന്ദ ശിവയോഗിയുടെ മോക്ഷപ്രദീപ ത്തിനുള്ള മറുപടി ആയിട്ട് ചട്ടമ്പിസ്വാമികൾ രചിച്ചതാണ് മോക്ഷപ്രദീപ ഖണ്ഡനം
✅ മനുഷ്യ സമുദായത്തിന്റെ ആദ്യ ഭാഷ തമിഴ് ആണെന്ന് വാദിക്കുന്ന ചട്ടമ്പിസ്വാമികളുടെ കൃതിയാണ് ആദിഭാഷ
✅ ചട്ടമ്പിസ്വാമികളുടെ കൃതികളാണ് വേദാധികാരനിരൂപണം പ്രാചീനമലയാളം മോക്ഷപ്രദീപ ഖണ്ഡനം, ക്രിസ്തുമതച്ഛേദനം, ആദിഭാഷ, ക്രിസ്തുമതസാരം, നിജാനന്ദവിലാസം ശ്രീചക്ര പൂജ കല്പം, അദ്വൈത പഞ്ചരത്നം, പുനർജന്മ നിരൂപണം,
തർക്ക രഹസ്യം, അദ്വൈതചിന്താപദ്ധതി, ജീവകാരുണ്യനിരൂപണം,
സർവ്വമത സാരസ്യം ബ്രഹ്മതത്വ
നിർഭാസം
തമിഴകം,
സ്തവരത്ന ഹാരവലി,
പരമശിവ വാസ്തവം,
ഭാഷയുടെ ഉത്ഭവം,
✅ ചട്ടമ്പിസ്വാമികളുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കവിതയാണ് സമാധി സപ്തകം
✅ ചട്ടമ്പിസ്വാമികൾ ജീവിതവും കൃതികളും എന്ന പുസ്തകം രചിച്ചത് ഡോക്ടർ കെ മഹേശ്വരൻ നായരാണ്
✅ ചട്ടമ്പിസ്വാമികൾ ജീവിതവും ദർശനവും എന്ന പുസ്തകം രചിച്ചത് ടോണി മാത്യു
✅ കേരളത്തിലെ നായർ സമുദായത്തിൽ ആരംഭിച്ചിരുന്ന പരിഷ്കരണ പ്രവർത്തനങ്ങൾക്ക് വേഗം വർധിപ്പിച്ച നവോത്ഥാന നായകനാണ് ചട്ടമ്പിസ്വാമികൾ
✅ ചട്ടമ്പി
സ്വാമികളുടെ ആശയങ്ങൾ നായർ സർവീസ് സൊസൈറ്റിക്ക് നിത്യ പ്രചോദനമായിരുന്നു
✅ ജാതി
വ്യവസ്ഥയുടെ കെടുതികൾ ഇല്ലാതാക്കുന്നതിന് പരിഹാരം ക്ഷേത്രങ്ങൾ സ്ഥാപിക്കലല്ല എന്നും ക്ഷേത്രങ്ങളിൽനിന്ന് ജാതി ഭൂതങ്ങളെ അടിച്ചു പുറത്താക്കുകയാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടത് ചട്ടമ്പിസ്വാമികൾ ആണ്
✅ ചട്ടമ്പി
സ്വാമികളുടെ ആശയങ്ങളും വീക്ഷണങ്ങളും ജാതിമത ചിന്തകൾക്കതീതമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സ്വാധീനം ഏറ്റവും കൂടുതൽ പ്രകടമായത് നായർ സമുദായത്തിലാണ്
✅ കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി എന്നറിയപ്പെട്ടത് ചട്ടമ്പിസ്വാമികളെയാണ്
✅ സർവ്വ
വിദ്യാധിരാജൻ, ബാലഭട്ടാരകൻ കാവി ധരിക്കാത്ത സന്യാസി, കേരളത്തിന്റെ മഹാനായ പണ്ഡിത സന്യാസി, എന്നറിയപ്പെട്ടത് ചട്ടമ്പിസ്വാമികളെയാണ്
✅ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ചട്ടമ്പിസ്വാമികളോടുള്ള ആദരസൂചകമായി പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയത് 2014 ഏപ്രിൽ 30ന്