DAILY 100 Model/Previous Questions and Answers| General Knowledge| Kerala PSC Study Materials| 27 November 2020 (Friday)|മലയാളം

100 ചോദ്യങ്ങൾ അടങ്ങിയ DAILY Online Exam എഴുതാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക  (LDC, LGS, LPSA, UPSA, POLICE PRELIMINARY)

Daily Malayalam GK – Part 1 ( 1 to 100)

1. ആദ്യ സരസ്വതി സമ്മാൻ പുരസ്കാരം നേടിയത് ആരായിരുന്നു ?

ഹരിവംശറായ് ബച്ചൻ

2. റോഡരുകിൽ മൈൽക്കുറ്റി സ്ഥാപിക്കുന്ന സമ്പ്രദായം ആരംഭിച്ചത് ആരായിരുന്നു ?

അശോകചക്രവർത്തി

3. മെലാനിന്റെ അഭാവം കാരണം മനുഷ്യനിലുണ്ടാകുന്ന അവസ്ഥ ഏത് ? 

ആൽബിനിസം

4. 1 ഔണ്സ് എന്നത് എത്ര ഗ്രാം ആണ് ?

28.35 ഗ്രാം

5. 1 പൗണ്ട് എന്നത് എത്ര കിലോഗ്രാം ആണ് ?

0.454 കി.ഗ്രാം

6. വൈറ്റ് പ്ളേഗ് എന്നറിയപ്പെടുന്ന രോഗം ഏതാണ് ?

ക്ഷയം

7. ജീൻ എന്ന വാക്കിന്റെ ഉപജ്ഞാതാവ് ആരാണ് ?

വില്ല്യം ജൊഹാൻസൻ

8. ഇന്ത്യൻ ഉപദ്വീപിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ് ?

ഗോദാവരി നദി

9. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ് ? 

സിന്ധു നദി

10. ഇന്ത്യയിലെ നദികളിൽ ഏറ്റവും അധികം ജലം ഉൾക്കൊള്ളുന്ന നദി ഏതാണ് ?

ബ്രഹ്മപുത്ര

11. ഉത്തരായനരേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം എത്ര ?

8

12. ഭാംഗ് ഏത് സംസ്ഥാനത്തെ കലാരൂപം ആണ് ?

പഞ്ചാബ്

13. ഗംഗ നദിയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചത് ഏത് വർഷമാണ് ?

2008

14. നൈലോണ് കണ്ടുപിടിച്ചത് ആരാണ് ?

w H കാരോത്തേഴ്സ്

15. ഏത് ലോഹങ്ങളുടെ സാന്നിദ്ധ്യമാണ് ജലത്തിന്റെ കാഠിന്യത്തിനു കാരണമാകുന്നത് ? 

കാൽസ്യം, മഗ്നീഷ്യം

16. സൂര്യനും ചന്ദ്രനും ചുറ്റും വലയങ്ങൾ തീർക്കുന്ന മേഘങ്ങൾ ഏത് ?

സിറോസ്റ്റാറ്റസ് മേഘങ്ങൾ

17. ഇന്ത്യ വികസിപ്പിച്ച ജി.പി.എസ് സംവിധാനം ഏത് ? 

നാവിക്

18. എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർവൽക്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?

തമിഴ്നാട്

19. സർവ്വ വിദ്യാധിരാജ എന്ന പേരിൽ 
അറിയപ്പെട്ടത് ആരായിരുന്നു ?

ചട്ടമ്പി സ്വാമികൾ

20. വളരെ താഴ്ന്ന ഊഷ്മാവിനെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു ? 

ക്രയോജനിക്സ്

21. ഫ്രഞ്ച് വിപ്ലവത്തിൽ കൊല്ലപ്പെട്ട രസതന്ത്രജ്ഞൻ ആരായിരുന്നു ?

ലാവോസിയ

22. വെണ്മയുടെ പ്രതീകം എന്നറിയപ്പെടുന്ന രാസപദാർത്ഥം ഏതാണ് ?

ടൈറ്റാനിയം ഓക്സൈഡ്

23. ദേശീയ ടെലിഫോണ് ദിനമായി ആചരിക്കുന്നത് ഏത് ദിവസം ?

ഏപ്രിൽ 25

24. ഹർമന്ദിർ സാഹിബ് എന്നറിയപ്പെടുന്ന 
ആരാധനാലയം ഏതാണ് ?

സുവർണക്ഷേത്രം

25. ചരിത്രം എനിക്കു മാപ്പു തരും എന്ന വിഖ്യാത പ്രഭാഷണം നടത്തിയത് ആരായിരുന്നു ?

ഫിഡൽ കാസ്ട്രോ

26. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് ഗാന്ധിജി പറഞ്ഞത് ഏത് സമരകാലത്താണ് ?

ക്വിറ്റ് ഇന്ത്യാ സമരം

27. വംശീയവിവേചനത്തിനെതിരെ എനിക്കൊരു സ്വപ്നമുണ്ട് എന്ന പ്രശസ്ത പ്രസംഗം നടത്തിയ അമേരിക്കക്കാരൻ ആരായിരുന്നു ? 

മാർട്ടിൻ ലൂഥർ കിങ്ങ്

28. വിധിയുമായുള്ള കൂടിക്കാഴ്ച എന്ന പ്രശസ്തമായ പ്രസംഗം നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു ?

ജവഹർലാൽ നെഹ്രു

29. നാലു സ്വാതന്ത്ര്യങ്ങൾ എന്ന പ്രശസ്തമായ പ്രസംഗം 1941 ൽ നടത്തിയ അമേരിക്കൻ പ്രസിഡന്റാരായിരുന്നു ?

ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ്

30. _______________

31. 1863 ൽ പ്രശസ്തമായ ജെറ്റിസ്ബർഗ് പ്രസംഗം നടത്തിയത് ആരാണ് ?

എബ്രഹാം ലിങ്കൻ

32. ജർമ്മനിയുടെ ഏകീകരണത്തെക്കുറിച്ച് പ്രശസ്തമായ നിണവും ഇരുമ്പും എന്ന പ്രസംഗം നടത്തിയത് ആരാണ് ?

ബിസ്മാർക്ക്

33. അടിമത്തതിന്റെ അപകടങ്ങളെക്കുറിച്ചുള്ള ലൈസിയം പ്രസംഗം നടത്തിയത് ആരാണ് ?

എബ്രഹാം ലിങ്കൻ

34. പ്രശസ്തമായ ഗിരിപ്രഭാഷണം ആര് നടത്തിയതാണ് ?

യേശുക്രിസ്ത

35. ഐക്യരാഷ്ട്രസഭയുടെ ഏത് സമിതിയാണ് ലോകപാർലമെന്റ് എന്നറിയപ്പെടുന്നത് ?

യു.എൻ. പൊതുസഭ

36. ഐക്യരാഷ്ട്ര സഭയുടെ നിയമപുസ്തകം ഏത് പേരിലറിയപ്പെടുന്നു ?

യൂ.എൻ.ചാർട്ടർ

37. ഐക്യരാഷ്ട്ര സഭയുടെ ആപ്തവാക്യം എന്താണ് ?

ഇത് നിങ്ങളുടെ ലോകമാണ്

38. ഐക്യരാഷ്ട്ര സഭ നിലവിൽ വന്നത് എപ്പോൾ ?

1945 ഒക്ടോബർ 24

39. 1901 ൽ സാഹിത്യത്തിനുള്ള ആദ്യനോബൽ സമ്മാനം നേടിയത് ആരായിരുന്നു ?

സള്ളി പൂക്കോം

40. ബനാറസ് ഹിന്ദു സർവകലാശാലയുടെ വൈസ് ചാൻസലർ പദവി അലങ്കരിച്ച രാഷ്ട്രപതി ആരായിരുന്നു ?

ഡോ.എസ്.രാധാകൃഷ്ണൻ

41. ദ്വിമണ്ഡലസമ്പ്രദായം എന്ന ആശയം ഇന്ത്യ കടം കൊണ്ടത് ഏത് രാജ്യത്തുനിന്നാണ് ?

ബ്രിട്ടൻ

42. സ്ത്രീധന നിരോധനനിയമം നിലവിൽ വന്നത് ഏത് വർഷമാണ് ?

1961

43. അഭിജ്ഞാനശാകുന്തളം ആദ്യമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ആരാണ് ?

കേരളവർമ്മ 

44. വലിയകോയിത്തമ്പുരാൻ
ടോട്ടൽ തീയറ്റർ എന്ന് പാശ്ചാത്യർ വിശേഷിപ്പിക്കുന്ന കേരളീയകല ഏതാണ് ?

കഥകളി

45. കേരളത്തിലെ ഔഷധസസ്യങ്ങളെക്കുറിച്ച് ഡച്ചുകാർ രചിച്ച ഗ്രന്ഥം ഏതാണ് ?

ഹോർത്തുസ് മലബാറിക്കസ്

46. വൃത്താന്തപത്രപ്രവർത്തനം എന്ന പുസ്തകം ആരുടെ കൃതിയാണ് ? 

സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള

47. വാൽമീകിയുടെ യഥാർത്ഥ പേരെന്താണ് ?

രത്നാകരൻ

48. റഷ്യൻ വിപ്ലവസമയത്തെ റഷ്യൻ ചക്രവർത്തി ആരായിരുന്നു ?

നിക്കോളാസ് രണ്ടാമൻ

49. ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് കറുപ്പുയുദ്ധം നടന്നത് ?

ബ്രിട്ടൻ – ചൈന

50. സോഡിയം ലോഹം കണ്ടുപിടിച്ചത് ആരാണ് ? 

ഹംഫ്രി ഡേവി

51. നൈട്രിക് ആസിഡിന്റെ നിർമ്മാണപ്രക്രിയ ഏത് പേരിലറിയപ്പെടുന്നു ?

ഓസ്റ്റ് വാൾഡ് പ്രകിയ

52. 1 ഹെക്ടർ എന്നത് എത്ര ഏക്കർ ആണ് ?

2.47 ഏക്കർ

53. അസ്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയപഠനം ഏത് പേരിലറിയപ്പെടുന്നു ?

ഓസ്റ്റിയോളജി

54. മെഴുകിൽ പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹം ഏതാണ് ? 

ലിഥിയം

55. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ആസ്ഥാനം എവിടെയാണ് ?

ദുബായ്

56. ബ്രഹ്മപുരം ഡീസൽ പവർ പ്ലാന്റ് ഏത് ജില്ലയിലാണ് ?

എറണാകുളം

57. ദേശീയകർഷകദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ് ?

ഡിസംബർ 23

58. അഴിമതിക്കെതിരെ പ്രവർത്തിക്കുന്ന അന്താരാഷ്ട്രസംഘടന ട്രാൻസ്പാരൻസി ഇന്റർനാഷണലിന്റെ ആസ്ഥാനം 
എവിടെയാണ് ?

ബെർലിൻ

59. കൂച്ച് ബെഹാർ ട്രോഫി ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ക്രിക്കറ്റ്

60.നെൽസൺ മണ്ടേലക്ക് ഭാരതരത്നം ലഭിച്ചത് ഏത് വർഷമായിരുന്നു ?

1990

61. യു.ജി.സി യുടെ ആദ്യ ചെയർമാൻ ആരായിരുന്നു ?

ഡോ.ശാന്തിസ്വരൂപ് ഭട്നാഗർ

62. ഏത് വിദ്യാഭ്യാസകമ്മീഷന്റെ ശുപാർശ പ്രകാരമാണ് യു.ജി.സി രൂപം കൊണ്ടത് ?

ഡോ.എസ്.രാധാകൃഷ്ണൻ കമ്മീഷൻ

63. ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷന്റെ ആദ്യ ചെയർമാൻ ആരായിരുന്നു ?

ഹോമി.ജെ.ഭാഭ

64. ശിരുവാണിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ് ?

ഭവാനി

65. ഇടമലയാർ അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?

പെരിയാർ

66. പേപ്പാറ അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?

കരമനയാറ്

67. പെരിയാർ നദിയുടെ ഉദ്ഭവസ്ഥാനം എവിടെയാണ് ?

ശിവഗിരിമല

68. ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആർട്ടിക്കിൾ ഏതാണ് ?

ആർട്ടിക്കിൾ 32

69. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 280 ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ധനകാര്യ കമ്മീഷൻ

70. പനാമ കനാൽ തുറന്നത് ഏത് വർഷമാണ് ?

1914

71. ‘The voice of freedom ‘ എന്ന പുസ്തകം എഴുതിയതാരാണ് ?

മൊറാർജി ദേശായി

72. ഏത് വേദത്തിന്റെ ഉപവേദമാണ് ധനുർവേദം ?

യജുർവേദം

73. പഴയകാലത്ത് സരൺ ദ്വീപ് എന്നറിയപ്പെട്ടിരുന്ന രാജ്യം ഏതാണ് ?
 
ശ്രീലങ്ക

74. ഇന്ത്യൻ എക്സ്പ്രസ് പ്രതത്തിന്റെ സ്ഥാപകൻ ആരാണ് ?

രാമനാഥ് ഗോയകെ

75. അറ്റ്ലസ് കൊടുമുടി സ്ഥിതിചെയ്യുന്നത് ഏത് ഭൂഖണ്ഡത്തിലാണ് ?

ആഫ്രിക്ക

76. ഏത് രീജ്യത്തെ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയാണ് ടെംപിൾ ട്രീസ് ?

ശ്രീലങ്ക

77. കേരളനിയമസഭയിലെ സീറ്റുകളുടെ എണ്ണം 133 ൽ നിന്ന് 140 ആയി മാറിയത് ഏത് വർഷമായിരുന്നു ?

1977

78. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ പ്രതം ഏതാണ് ?

ആനന്ദബസാർ പ്രതിക

79. കംപ്യൂട്ടർ മേഖലയിലെ നൊബേൽ 
എന്നറിയപ്പെടുന്ന പുരസ്കാരം ഏതാണ് ?

ട്യൂറിങ് പൂരസ്കാരം

80. മൈക്രോ ബയോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ ?

ലൂയിസ് പാസ്ചർ

81. ഏത് ദിവസമാണ് ലോക ഭൗമ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ് ?

ഏപ്രിൽ 22

82. സൂപ്പർ വിൻഡ് എന്ന കൊടുങ്കാറ്റ് വീശുന്നത് ഏത് ഗ്രഹത്തിലാണ് ?

ശനി

83. പേർഷ്യൻ ഭാഷക്ക് പകരം ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആരായിരുന്നു ?

Villiam Benric Prabhu

84. ഏത് വിറ്റാമിന്റെ അഭാവം മൂലമാണ് സ്കർവി രോഗം ഉണ്ടാകുന്നത് ?

വിറ്റാമിൻ സി

85. മരച്ചീനി ചെടിയുടെ ശാസ്ത്രീയ നാമം എന്താണ് ?

മാനിഹോട്ട് യൂട്ടിലിസിമ

86. അസാധാരണ മനുഷ്യൻ എന്നു ഗോപാലകൃഷ്ണ ഗോഖലയെ വിശേഷിപ്പിച്ചത് ആരായിരുന്നു ?

കഴ്സൺ പ്രഭു

87. നവാബുകളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യയിലെ സ്ഥലം ഏതാണ് ?

ലഖ്നൗ

88. പരശുറാം കുണ്ഡ് തീർത്ഥാടനകേന്ദ്രം ഏത് സംസ്ഥാനത്താണ് ?

അരുണാചൽ പ്രദേശ്

89. ഹിസ്റ്ററി ഓഫ് ട്രാവൻകൂർ എന്ന ഗ്രന്ഥം രചിച്ച തിരുവിതാംകൂർ ദിവാൻ ആര് ?

ടി മാധവറാവു

90. ഇലാഹി കലണ്ടർ ആരംഭിച്ചത് ഏത് വർഷമാണ് ?

1583

91. ഇലാഹി കലണ്ടർ ആരംഭിച്ചത് ആരായിരുന്നു ?

അക്ബർ

92. ഹിന്ദിഭാഷ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ് ?

സപ്തംബർ 16

93. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏതാണ് ?

പാമ്പാടുംചോല

94. ലോക മൃഗസംരക്ഷണ ദിനമായി 
ആചരിക്കുന്നത് ഏത് ദിവസമാണ് ? 

ഒക്ടോബർ 4

95. ടൈഗർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ? 

മധ്യപ്രദേശ്

96. 8 മണിക്കൂർ തുടർച്ചയായി ഐക്യരാഷ്ട്രസഭയിൽ പ്രസംഗിച്ച ഇന്ത്യക്കാരൻ ആര് ?

വി കെ കൃഷ്ണമേനോൻ

97. കബനി നദിയിലെ വിനോദസഞ്ചാര കേന്ദ്രം ഏതാണ് ? 

കുറുവ ദ്വീപ്

98. കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ പെരിയാർ നദി പരാമർശിക്കപ്പെട്ടിട്ടുള്ളത് ഏത് പേരിലാണ് ?

ചൂർണി

99. കേരളത്തിലെ ഗംഗ എന്നറിയപ്പെടുന്ന നദി ഏതാണ് ?

ഭാരതപ്പുഴ

100. കേരളത്തിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏതാണ് ?

പെരിയാർ
Share: