ടോപ്പിക്ക്- കേരളത്തിലെ മുന്നേറ്റങ്ങളും പ്രക്ഷോഭങ്ങളും
✅ 1949 ജൂലൈ 29ന് കൊച്ചി നിയമസഭക്ക് നൽകിയ സന്ദേശത്തിൽ കൊച്ചി രാജാവാണ് ഐക്യകേരള പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ചത്
✅ ഐക്യകേരള പ്രസ്ഥാനം ശക്തമാക്കാൻ കെപിസിസി ഉപസമിതി രൂപീകരിച്ചവർഷം 1946
✅ ഉപസമിതിയുടെ യോഗം ചെറുതുരുത്തിയിൽ വച്ച്
കെ.പി കേശവമേനോന്റെ അധ്യക്ഷതയിൽ നടന്നു
✅ 1947 -ൽ തൃശൂരിൽ വച്ച്
കെ. കേളപ്പന്റെ അധ്യക്ഷതയിലാണ് ഐക്യകേരള മഹാ സമ്മേളനം നടന്നത്
✅ ഈ സമ്മേളനത്തിൽ വച്ചിട്ടാണ്
ഇ. മൊയ്തു മൗലവി ഐക്യകേരളം എത്രയും വേഗം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം അവതരിപ്പിച്ചത്
✅ സ്വാതന്ത്ര്യലബ്ധിക്കു ശേഷം 1948 ഫെബ്രുവരിയിൽ ആലുവയിൽ വെച്ചിട്ടാണ് ഐക്യകേരള പ്രധിനിധി സമ്മേളനം നടന്നത്
✅ 1948ലെ ഐക്യകേരള പ്രതിനിധി സമ്മേളനത്തിൽ വച്ചിട്ടാണ് കെ. കേളപ്പനെ പ്രസിഡന്റായും
കെ.എ ദാമോദരനെ സെക്രട്ടറിയായും തിരഞ്ഞെടുത്തത്
✅ ഇന്ത്യൻ ഭരണഘടന നിയമനിർമ്മാണ സമിതി സംസ്ഥാന പുനർവിഭജനം പ്രശ്നം പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയാണ് ധാർ
കമ്മിഷൻ (1948)
✅ പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള തിരുവിതാംകൂർ സർക്കാരാണ് ധാർ കമ്മീഷനുമായി സഹകരിക്കാതിരുന്നത്
✅ ധാർ കമ്മിഷൻ ശുപാർശകൾ ചർച്ച ചെയ്ത കോൺഗ്രസ് സമ്മേളനം ആണ് 1948 ലെ ജയ്പൂർ സമ്മേളനം
✅ ഈ സമ്മേളനത്തിൽ വച്ചിട്ടാണ് ജവഹർലാൽ നെഹ്റു,
സർദാർ വല്ലഭായി പട്ടേൽ,
പട്ടാമ്പി സീതാരാമയ്യ,
(ജെ.വി. പി) എന്നിവരടങ്ങിയ ഉന്നതതല സമിതിക്ക് രൂപം നൽകിയത്
✅ ഐക്യകേരള പ്രസ്ഥാനത്തിന്റെ പ്രധാനലക്ഷ്യം ആയിരുന്നത് മലയാളം സംസാരിക്കുന്ന ആളുകളെ യോജിപ്പിച്ചുകൊണ്ട് ഒരു സംസ്ഥാനം രൂപീകരിക്കുക എന്നതായിരുന്നു
✅ 1949 ജൂലൈ ഒന്നിനാണ് തിരുവിതാംകൂറും കൊച്ചിയും ചേർത്ത് ഇന്ത്യൻ യൂണിയനിലെ പാർട്ട് ബി സംസ്ഥാനമായി തിരുവിതാംകൂർ-കൊച്ചി എന്ന പുതിയ സംസ്ഥാനം നിലവിൽ വന്നത്
✅ തിരുവിതാംകൂർ കൊച്ചി എന്ന പുതിയ സംസ്ഥാനം നിലവിൽ വരുന്നതിനു പിന്നിൽ പ്രവർത്തിച്ചിരുന്നത് വി പി മേനോൻ
✅ കുത്താളി എസ്റ്റേറ്റിലെ കർഷകരുടെ ഭൂമി മലബാർ കളക്ടർ പാട്ടത്തിനെടുത്തതിനെതിരെ കർഷകർ നടത്തിയ സമരമാണ് കുത്താളി സമരം
✅ കുത്താളി സമരം നടന്നത് കോഴിക്കോട് ജില്ലയിലാണ്
✅ 1940 -50 കാലഘട്ടങ്ങളിലാണ് കുത്താളി സമരം നടന്നത്
✅ കുത്താളി സമരത്തിന്റെ മുദ്രാവാക്യമായിരുന്നത് ചത്താലും ചെത്തും കുത്താളി
✅ മാഹിയെ ഫ്രഞ്ച് അധീനതയിൽ നിന്നും മോചിപ്പിക്കുന്നതിനായി നടന്ന സമരമാണ് മാഹി വിമോചന സമരം
✅ മാഹി വിമോചന സമരത്തിന് നേതൃത്വം നൽകിയ സംഘടനയാണ് മയ്യഴി മഹാജനസഭ
✅ മയ്യഴി മഹാജനസഭ രൂപംകൊണ്ടത് 1938-ലാണ്
✅ മാഹി വിമോചന സമരത്തിന്റെ പ്രധാന നേതാവായിരുന്നത് ഐ കെ കുമാരൻ മാസ്റ്റർ
✅ മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത് ഐ കെ കുമാരൻ മാസ്റ്റർ
✅ മയ്യഴി ഫ്രഞ്ച് അധീനതയിൽ നിന്നും മോചിപ്പിച്ച പെട്ടത് 1954 ജൂലൈ 16 നാണ്
✅ ഒരെണ ആയിരുന്ന (6-പൈസ )ആയിരുന്ന ബോട്ട് കൂലി 10 പൈസയായി വർദ്ധിപ്പിച്ച ഇഎംഎസ് സർക്കാരിന്റെ നടപടിക്കെതിരെ നടന്ന സമരമാണ് ഒരണസമരം
✅ ഒരണ സമരം നടന്നത് 1958-ൽ ആലപ്പുഴ ജില്ലയിൽ ആണ്
✅ ഒരണസമരം നയിച്ച വിദ്യാർത്ഥി സംഘടനയാണ് കേരള സ്റ്റുഡൻസ് യൂണിയൻ(KSU)
✅ ഒരെണ സമരത്തിന് നേതൃത്വം നൽകിയ പ്രധാന നേതാക്കളാണ് വയലാർരവി
എ കെ ആന്റണി
✅ ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വയനാട് ജില്ലയിലെ മുത്തങ്ങയിൽ നടന്ന സമരമാണ് മുത്തങ്ങാ സമരം
✅ 2003ലാണ് മുത്തങ്ങ സമരം നടന്നത്
✅ മുത്തങ്ങ സമരത്തിന് നേതൃത്വം നൽകിയത് സി കെ ജാനു
✅ ഭൂമിയും പാർപ്പിടവും ആവശ്യപ്പെട്ടുകൊണ്ട് ചെങ്ങറയിലെ ആദിവാസികൾ
2007 ഓഗസ്റ്റ് നാലിന് പത്തനംതിട്ട ജില്ലയിലെ ചെങ്ങറയിൽ നടത്തിയ ഭൂസമരം ആണ് ചെങ്ങറ ഭൂസമരം
✅ ചെങ്ങറ ഭൂസമരത്തിന്റെ പ്രധാന നേതാവായിരുന്നത് ളാഹ ഗോപാലനാണ്
✅ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം നടന്നത് 2014ലാണ്