ശ്രീനാരായണ ഗുരു ദേവനുമായി ബന്ധപ്പെട്ടചില നോട്ട്സ് & ചോദ്യങ്ങൾ പഠിക്കാം,
Sreenarayana Guru Topic Kerala PSC Questions and Answers | Kerala PSC Study Materials
• ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും കീഴാള ജനതയുടെ വിമോചനത്തിനായി പ്രവർത്തിക്കുകയും ചെയ്തയാളാണ് ശ്രീനാരായണഗുരു
• കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നാണ് ശ്രീ നാരായണ ഗുരുവിനെ വിശേഷിപ്പിക്കപ്പെടുന്നത്
• ദുഷിച്ച ജാതി വ്യവസ്ഥകളും തീണ്ടലും തൊടീലും അന്ധവിശ്വാസങ്ങളും കാരണം പിന്നോക്ക വിഭാഗക്കാർ പലതരത്തിലുള്ള സാമൂഹിക അനീതികൾ അനുഭവിക്കുന്ന ഒരു കാലഘട്ടത്തിലാണ് ശ്രീനാരായണഗുരുവിനെ ജനനം
• മുൻ തിരുവിതാംകൂറിൽ ഇപ്പോഴത്തെ തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ഗ്രാമത്തിൽ വയൽവാരം വീട്ടിൽ 1856 ഓഗസ്റ്റ് 20നാണ് ശ്രീനാരായണഗുരു ജനിച്ചത്
• ശ്രീനാരായണ ഗുരുദേവൻറെ പിതാവ്
മാടനാശാനും, മാതാവ്
കുട്ടിയമ്മയും
ഭാര്യ കാളിയമ്മയും
സഹോദരിമാർ കൊച്ചുതേവി കൊച്ചു,
കൊച്ചു മാതാ എന്നിവരായിരുന്നു
• ശ്രീനാരായണ
ഗുരുവിന്റെ യഥാർത്ഥ പേര് നാരായണൻ എന്നായിരുന്നു ഓമനപ്പേര് നാണു എന്നായിരുന്നു
• ശ്രീനാരായണ
ഗുരു ഔപചാരിക വിദ്യാഭ്യാസത്തിന് തൊട്ടടുത്ത സ്കൂളിൽ ചേർന്നു, സ്കൂളിലെ പഠനത്തിനു പുറമേ അച്ഛനും അമ്മാവനും തമിഴ്, സംസ്കൃതം, മറ്റു പരമ്പരാഗത വിഷയങ്ങളിൽ അറിവ് പകർന്നു, ഉപരിപഠനത്തിനായി കുമ്മമ്പള്ളി രാമൻപിള്ള ആശാന്റെ കീഴിൽ ചേർന്നു
• ലൗകിക ജീവിതത്തോട് വിരക്തി തോന്നിയ ശ്രീനാരായണ ഗുരു തുടർന്നു നടത്തിയ യാത്രകൾക്കിടയിൽ ചട്ടമ്പിസ്വാമികളെ അണിയൂർ ക്ഷേത്രത്തിൽ വെച്ച് പരിചയപ്പെട്ടു തിരുവനന്തപുരത്ത് വച്ച് പരിചയപ്പെട്ട തൈക്കാട്ട് അയ്യാവ് എന്ന സുബ്രഹ്മണ്യഭക്തന്റെ സ്വാധീനഫലമായി സുബ്രഹ്മണ്യ ഭക്തി കവിതകൾ രചിച്ചു പിന്നീട് മരുത്വാമലയിൽ ഏകാന്ത തപസ് അനുഷ്ഠിച്ചു അതോടെ ശ്രീനാരായണ ഗുരു എന്ന പേര് ലഭിച്ചു
• ശ്രീനാരായണ ഗുരുവിന്റെ ആദ്യ ഗുരു കണ്ണങ്കര മൂത്ത പിള്ള ആശാൻ ആണ്
• ഹഠയോഗവിദ്യ ശ്രീനാരായണ
ഗുരുവിന് പകർന്നു നൽകിയത് തൈക്കാട് അയ്യയാണ്
• ശ്രീനാരായണ ഗുരുവിന്
തൈക്കാട് അയ്യയെ പരിചയപ്പെടുത്തി കൊടുത്തത് ചട്ടമ്പിസ്വാമികൾ ആണ്
• ശ്രീനാരായണ ഗുരുവിന്റെ മറ്റു ഗുരുക്കന്മാരാണ് കുമ്മമ്പള്ളി രാമൻപിള്ള ആശാൻ,
തൈക്കാട് അയ്യാ, കൃഷ്ണൻ വൈദ്യർ,
• ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവ ക്ഷേത്രം പണികഴിപ്പിച്ചത് 1887 ലാണ്
• അവർണ്ണർക്ക് ആരാധന നടത്തുന്നതിനായി 1888-ൽ നെയ്യാറി ന്റെ തീരത്തുള്ള അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തി അരുവിപ്പുറത്തുള്ള കൊടിതൂക്കി മലയിലുള്ള ഗുഹയിലും ഗുരു തപസ്സ് അനുഷ്ടിച്ചിട്ടുണ്ട്
• ബ്രാഹ്മണർ ചെയ്തിരുന്ന പ്രതിഷ്ഠാകർമ്മം ഒരു ഈഴവ സമുദായാംഗം ചെയ്തതിനെ യഥാസ്ഥിതികർ ചോദ്യം ചെയ്തു
"നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെ" എന്നായിരുന്നു നാരായണ
ഗുരുവിന്റെ മറുപടി
• അരുവിപ്പുറം വിപ്ലവം എന്നും ഈ സംഭവത്തെ വിശേഷിപ്പിക്കപ്പെട്ടു നൂറ്റാണ്ടുകളായി അധകൃത സമുദായ അംഗങ്ങൾക്ക് ക്ഷേത്രപ്രവേശനം നിഷിദ്ധമാക്കിയിരിന്ന വ്യവസ്ഥകളും വിശ്വാസങ്ങളുമാണ് ഗുരുതന്റെ പ്രതിഷ്ഠയിലൂടെ തച്ചുതകർത്തത്
• ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്നാണ് അരുവിപ്പുറത്ത് ഗുരു വിഭാവനം ചെയ്തത്
• അരുവിപ്പുറം ക്ഷേത്രത്തിലെ പ്രതിഷ്ഠക്ക് ഗുരു ഉപയോഗിച്ചത് നെയ്യാറിൽ നിന്നും സ്വയം മുങ്ങിയെടുത്ത ഒരു കരിങ്കല്ല്ആയിരുന്നു ശങ്കരൻകുഴി എന്ന് നാട്ടുകാർ വിളിക്കുന്ന ഒരു കയത്തിൽ നിന്നുമാണ് ഗുരു കല്ല് മുങ്ങിയെടുത്തത്
• അരുവിപ്പുറം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിൽ ആണ്
• കേരളത്തിലുടനീളം ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ ക്ഷേത്ര പ്രതിഷ്ഠകൾ നടത്തി
കുളത്തൂർ കോലത്തുകര ക്ഷേത്രം, കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രം,
തലശ്ശേരി ജഗന്നാഥ ക്ഷേത്രം,
എന്നിവ ഇവയിൽ പ്രധാനപ്പെട്ടതാണ്
• വേലായുധൻ നട എന്ന് നാട്ടുകാർ പറയുന്ന വക്കം സുബ്രഹ്മണ്യ ക്ഷേത്രം സ്ഥാപിച്ചത് 1889 ലാണ് ഗുരുവിന്റെ ആദ്യത്തെ സുബ്രഹ്മണ്യ പ്രതിഷ്ഠയായിരുന്നു അത് ഇതിനോട് അടുത്ത സമയത്തുതന്നെ വക്കത്ത് ദേവേശ്വര ക്ഷേത്രം ആരംഭിച്ചു
• പുത്തോട്ട് ശ്രീവല്ലഭേശ്വര ക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് നാരായണഗുരു എത്തിയത് ചട്ടമ്പിസ്വാമിളു
മൊത്താണ്
• 1920 തൃശ്ശൂർ കാഞ്ഞാണിക്കടുത്ത് കാരമുക്കിൽ ചിദംബരനാഥ വിഗ്രഹം പ്രതിഷ്ഠിക്കാൻ ആണ് ഗുരു ഉദ്ദേശിച്ചത് എന്നാൽ ദീപം ആണ് അവിടെ പ്രതിഷ്ഠിച്ചത്
• തിരുവനന്തപുരം ജില്ലയിലെ മുരുക്കുംപുഴ ക്ഷേത്രത്തിൽ ഓം എന്നു രേഖപ്പെടുത്തിയ തിളക്കമുള്ള തകിടാണ് സ്ഥാപിച്ചത്,
ചുറ്റും സത്യം, ധർമ്മം, ദയ, ശാന്തി, എന്നും എഴുതിയിട്ടുണ്ട്
• ബില്ലവർക്കു
വേണ്ടി മംഗലാപുരത്ത് ഗുരു സ്ഥാപിച്ച ക്ഷേത്രമാണ് തിരുപ്പതിശ്വരക്ഷേത്രം
• കോഴിക്കോട് ശ്രീനാരായണ ഗുരു ആരംഭിച്ച ശ്രീകണ്ഠേശ്വര ക്ഷേത്രത്തിന് തറക്കല്ലിട്ടത്
ആനീബസന്റ് ആണ്
• ഗുരു ഒട്ടാകെ 20 ശിവക്ഷേത്രങ്ങളും,
4 ദേവി ക്ഷേത്രങ്ങളും,
6 സുബ്രഹ്മണ്യ
ക്ഷേത്രങ്ങളും, വിഗ്രഹങ്ങൾ ഇല്ലാത്ത രണ്ട് ക്ഷേത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്,
• 1891 കുമാരനാശാൻ ആദ്യമായി ശ്രീനാരായണഗുരുവിനെ കണ്ടു
• 1903 മെയ് 15-നു (1078 ഇടവം രണ്ടിനാണ്) എസ്എൻഡിപി രൂപീകൃതമായത്
• താഴെതട്ടിൽ ശാഖ മധ്യതലത്തിൽ ൽ യൂണിയൻ ഏറ്റവും മുകളിൽ യോഗം എന്ന രീതിയിലാണ് എസ്എൻഡിപിയുടെ ഘടന
• എസ്എൻഡിപി
യുടെ ആജീവനാന്ത അധ്യക്ഷൻ ശ്രീനാരായണ ഗുരുവാണ്
• എസ്എൻഡിപി
യുടെ ആദ്യ സെക്രട്ടറി ആയിരുന്നത് കുമാരനാശാൻ ആണ്
• എസ്എൻഡിപി
യുടെ ആദ്യ വൈസ് പ്രസിഡണ്ട് ആയിരുന്നത് ഡോക്ടർ പൽപ്പുവാണ്
• എസ്എൻഡിപി യോഗ രൂപീകരണത്തിന് നിർണായകമായ പങ്കുവഹിച്ചത് ഡോക്ടർ പൽപ്പുവാണ്
• എസ്എൻഡിപി
യുടെ മുൻഗാമിയായി അറിയപ്പെടുന്ന സംഘടനയാണ് വാവൂട്ട് യോഗം
• എസ് എൻ ഡി പി യുടെ ആദ്യ മുഖപത്രം വിവേകോദയം
• എസ്എൻഡിപി
യുടെ നിലവിലെ മുഖപത്രം യോഗനാദം
• എസ്എൻഡിപി യോഗത്തിന് ആസ്ഥാനം സ്ഥിതിചെയ്യുന്നത് കൊല്ലത്ത്
• എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായി 1904-ൽ ആരംഭിച്ച പ്രസിദ്ധീകരണമാണ് വിവേകോദയം
• എം ഗോവിന്ദൻ പത്രാധിപരായി പ്രസിദ്ധീകരണമാരംഭിച്ച വിവേകോദയ ത്തിന്റെ പ്രസിദ്ധീകരണത്തിൽ കുമാരനാശാൻ മുഖ്യപങ്കുവഹിച്ചു
• എം ഗോവിന്ദൻ സ്ഥാനം ഒഴിഞ്ഞപ്പോൾ കുമാരനാശാൻ ആണ് വിവേകോദയം പത്രാധിപരായി ചുമതലയേറ്റത്
• തിരുവനന്തപുരത്തുനിന്നും ആണ് വിവേകോദയം പ്രസിദ്ധീകരിച്ചിരുന്നത്
• നിലവിലെ എസ്എൻഡിപിയുടെ മുഖപത്രമാണ് യോഗനാദം
• കുമാരനാശാൻ 1903 ലാണ് എസ്എൻഡിപി യോഗം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്
• തിരുവിതാംകൂർ പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ കവിയാണ് കുമാരനാശാൻ
(1920)
• ശാരദാ ബുക്ക് ഡിപ്പോ സ്ഥാപിച്ചത് കുമാരനാശാനാണ്
• 1919 ജൂലൈ 20 വരെയാണ് എസ്എൻഡിപി യോഗത്തിന്റെ സെക്രട്ടറിയായി കുമാരനാശാൻ ആ പദവി വഹിച്ചത്
• 1922 ൽ ടാഗോർ ശിവഗിരി സന്ദർശിച്ചപ്പോൾ ശ്രീനാരായണഗുരുവുമായി നടത്തിയ സംഭാഷണം പരിഭാഷപ്പെടുത്തിയത്
കുമാരനാശാൻ ആണ്
• ടാഗോറിന് ആദരം അർപ്പിച്ചു കൊണ്ട് ആശാൻ എഴുതിയ കവിതയാണ് ദിവ്യകോകിലം
• മദ്രാസ് സർവകലാശാലയിൽ ചേർന്ന യോഗത്തിൽ വച്ച് വെയിൽസ് രാജകുമാരൻ കുമാരനാശാന് പട്ടും വളയും നൽകിയത് 1922 ലാണ്
• കുമാരനാശാന്റെ വീണപൂവ് ആദ്യം പ്രസിദ്ധീകരിച്ചത് മിതവാദിയിലാണ്
• പാലക്കാട് ജില്ലയിലെ ജൈനിമേട് എന്ന സ്ഥലത്ത് താമസിക്കുമ്പോഴാണ് കുമാരനാശാൻ വീണപൂവ് രചിച്ചത് 1907 ലാണ് ഇത് പ്രസിദ്ധീകരിച്ചത്
• 1905 ൽ കൊല്ലത്ത് കാർഷികമേള സംഘടിപ്പിക്കാൻ മുൻകൈയെടുത്തത് ശ്രീനാരായണ ഗുരുവാണ്
• 1907-ൽ ശ്രീനാരായണഗുരു തലശ്ശേരിയിൽ ജഗന്നാഥ ക്ഷേത്രം സ്ഥാപിച്ചു
• 1912-ൽ ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ നടത്തി (ഇതിന്റെ ശിലാസ്ഥാപനം 1908-ൽ ശ്രീനാരായണഗുരുവിന്റെ ജന്മദിനത്തിലാണ് നടത്തിയത്) അഷ്ടകൊൺ ആകൃതിയിൽ നിർമിച്ചിട്ടുള്ള ക്ഷേത്രത്തിൽ വാഗ്ദേവതയായ സരസ്വതി വെളുപ്പു നിറമുള്ള താമരയിൽ ഇരിക്കുന്നതായിട്ടാണ് പ്രതിഷ്ഠ നിവേദ്യവും അഭിഷേകവും ഇല്ല എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്
• ശാരദാ പ്രതിഷ്ഠാ സ്ഥാപന കമ്മിറ്റിയുടെ അധ്യക്ഷൻ ഡോക്ടർ പല്പുവും സെക്രട്ടറി കുമാരനാശാനും ആയിരുന്നു
• അഷ്ടഭുജ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രവും ശിവഗിരി ശാരദാമഠം ആണ്
• 1913-ലാണ് ശ്രീനാരായണഗുരു ആലുവയിൽ അദ്വൈത ആശ്രമം സ്ഥാപിച്ചത് ഇത് ഒരു പ്രത്യേക ദേവനും സമർപ്പിക്കപ്പെട്ടിട്ടില്ല ഓം സാഹോദര്യം സർവ്വത്ര എന്നാണ് അദ്വൈതാശ്രമത്തിന്റെ പ്രമാണ വാക്യം
• 1916-ൽ തിരുവനന്ത
പുരത്ത് മുട്ടത്തറയിൽ നടന്ന പുലയ സമ്മേളനത്തിന്റെ അധ്യക്ഷനായിരുന്നതും ശ്രീനാരായണ ഗുരുവാണ്
• 1916 മെയ് 22-ന് നാരായണഗുരു എസ് എൻ ഡി പി യോഗവുമായി തനിക്കുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചത്
• 1916 ലാണ് തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ വച്ച് രമണമഹർഷിയെ ഗുരു സന്ദർശിച്ചത്
• 1916 മാർച്ച് എട്ടിനാണ് ഗുരു എറണാകുളം ജില്ലയിലെ പള്ളുരുത്തിയിൽ ഭവാനീശ്വര ക്ഷേത്രം സ്ഥാപിച്ചത്
• ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം ശ്രീലങ്കയാണ്
• ശ്രീനാരായണ ഗുരു ആദ്യമായി ശ്രീലങ്ക സന്ദർശിച്ചത് 1918 ലാണ്
• ആദ്യമായി ശ്രീനാരായണ ഗുരു കാവി വസ്ത്രം ധരിച്ചത് 1918-ലെ ശ്രീലങ്ക സന്ദർശന വേളയിലാണ്
• ശ്രീലങ്ക സന്ദർശിച്ച് 12 ദിവസത്തിനു ശേഷമാണ് ശ്രീനാരായണഗുരു കേരളത്തിലേക്ക് മടങ്ങിയത്
• ശ്രീലങ്കയിൽ നടന്ന സ്വീകരണയോഗത്തിൽ അതിന്റെ ക്രമീകരണങ്ങൾ ചെയ്തത് ബോധാനന്ദ സ്വാമികൾ ആണ്
• ശ്രീലങ്കയിലെ മലയാളികളുടെ ക്ഷേമ പ്രവർത്തനത്തിനായി ശ്രീനാരായണ ഗുരു സ്ഥാപിച്ചത് വിജ്ഞാനോദയ യോഗമാണ്
• വിജ്ഞാനോദയ യോഗത്തിന്റെ പ്രവർത്തനത്തിന് ഗുരു നിയോഗിച്ചത് സ്വാമി സത്യവ്രതനെ ആണ്
• ശ്രീനാരായണ ഗുരു രണ്ടാമതായി ശ്രീലങ്ക സന്ദർശിച്ചത് 1926 ലാണ്
• 1921 മെയ് 15ന് അദ്വൈതാശ്രമത്തിൽ വച്ച് ശ്രീനാരായണഗുരുവിന്റെ അധ്യക്ഷതയിൽ സമസ്ത കേരള സഹോദര സമ്മേളനം നടന്നു
• 1922 നവംബർ 22നാണ് ശ്രീനാരായണഗുരുവിനെ രവീന്ദ്രനാഥടാഗോർ ശിവഗിരിയിൽ വെച്ച് സന്ദർശിച്ചത്
• രവീന്ദ്രനാഥടാഗോർ ശ്രീനാരായണ ഗുരുവിനെ സന്ദർശിക്കുമ്പോൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത് സി എഫ് ആൻഡ്രൂസ് ആയിരുന്നു
• ദീനബന്ധു എന്നറിയപ്പെടുന്നത് സി എഫ് ആൻഡ്രൂസിനെയാണ്
• ടാഗോറും ശ്രീനാരായണ ഗുരുവും തമ്മിലുള്ള സംഭാഷണം തർജ്ജമ ചെയ്തത് കുമാരനാശാൻ ആണ്
• ഗുരുദേവൻ ചെയ്തുകൊണ്ടിരുന്ന സേവനങ്ങളെ ടാഗോർ പ്രശംസിച്ചപ്പോൾ ഗുരു വിനയാന്വിതനായി, ഗുരുവിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു
"നാം ഇതുവരെ ഒന്നും ചെയ്തിട്ടില്ല, എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നും തോന്നുന്നില്ല, എന്റെ അശക്തിയെകുറിച്ച് ഞാൻ ദുഃഖിക്കുകയാണ് "
• സി എഫ് ആൻഡ്രൂസിനോട് ഗുരുവിനെപ്പറ്റി ടാഗോർ പറഞ്ഞത് ഇപ്രകാരമായിരുന്നു,
" ഞാൻ പല സിദ്ധന്മാരുടെയും മഹർഷിമാരും കണ്ടിട്ടുണ്ട് എന്നാൽ സ്വാമി നാരായണ ഗുരുവിനെക്കാൾ മികച്ചതോ, തുല്യനോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടിട്ടില്ല അനന്തതയിലേക്ക് നീളുന്ന യോഗനയനങ്ങളും ഈശ്വര ചൈതന്യം തുളുമ്പുന്ന തേജസ്സും മറ്റു വൈശിഷ്ട്യങ്ങളും ഞാൻ ഒരിക്കലും വിസ്മരിക്കുന്നതല്ല" -ടാഗോറിന്റെ വാക്കുകൾ
• ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു അത് കേരളത്തിന്റെ തെക്കേ അറ്റത്ത് വാണരുളുന്ന ശ്രീനാരായണഗുരു അല്ലാതെ മറ്റാരുമല്ല എന്നു പറഞ്ഞത് സി എഫ് ആൻഡ്രൂസ് ആണ്
• വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് 1925-ൽ തിരുവിതാംകൂർ സന്ദർശനത്തിനെത്തിയ മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവിനെ സന്ദർശിച്ചു
• ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചപ്പോൾ ഗാന്ധിജിയോടൊപ്പം ഉണ്ടായിരുന്നവരാണ് സി രാജഗോപാലാചാരിയും മഹാദേവ്ദേശായിയും
• എ കെ ഗോവിന്ദദാസിന്റെ വർക്കലയിലെ
വനജാക്ഷി മന്ദിരത്തിലാണ് ഗാന്ധിജിയും ശ്രീനാരായണ ഗുരുവും കണ്ടുമുട്ടിയത്
• ഗാന്ധിജിയും ശ്രീനാരായണ ഗുരുവും തമ്മിലുള്ള സംഭാഷണം തർജ്ജമ ചെയ്തത് കോട്ടയം ജഡ്ജ് ആയിരുന്ന
എൻ.കുമാരനായിന്നു