Preliminary പരീക്ഷകളിൽ 100% ചോദിയ്ക്കാൻ സാധ്യതയുള്ള തിരഞ്ഞെടുത്ത 100 Indian Basic Information | ഇന്ത്യ അടിസ്ഥാന വിവരങ്ങള്| ചോദ്യോത്തരങ്ങൾ

100 ചോദ്യങ്ങൾ അടങ്ങിയ DAILY Online Exam എഴുതാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക  (LDC, LGS, LPSA, UPSA, POLICE PRELIMINARY)

1 ഇന്ത്യ സ്വതന്ത്രമായത്?
Ans : 1947 ആഗസ്റ്റ് 15

2 ഇന്ത്യ റിപ്പബ്ലിക് ആയത്?
Ans : 1950 ജനുവരി 26

3 ഇന്ത്യയുടെ തലസ്ഥാനം?

Ans : ന്യൂഡൽഹി

4 ജനഗണമനയെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?

Ans : 1950 ജനുവരി 24

5 ദേശീയ ഗീതത്തെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?

Ans : 1950 ജനുവരി 24

6 ഇന്ത്യയുടെ ദേശീയ മുദ്രയായി സിംഹ മുദ്രയെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?

Ans : 1950 ജനുവരി 26

7 ദേശീയ കലണ്ടറായി ശകവർഷത്തെ അംഗീകരിച്ചത്?

Ans : 1957 മാർച്ച് 22

8 ദേശീയപക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം?

Ans : 1963

9 ദേശിയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം?

Ans : 1972

10 1972 വരെ ഇന്ത്യയുടെ ദേശീയ മൃഗം?

Ans : സിംഹം

11 ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനം?

Ans : ഗുജറാത്ത്

12 ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം?

Ans : 2008

13 ദേശീയ പൈതൃക ജീവിയായി ആനയെ അംഗീകരിച്ച വർഷം?

Ans : 2010

14 ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ച വർഷം?

Ans : 2009

15 രൂപയുടെ ചിഹ്നം അംഗീകരിച്ച വർഷം?

Ans : 2010 ജൂലൈ 15

16 ഇന്ത്യയുടെ ആകെ വിസ്തീർണ്ണം?

Ans : 3287263 ച.കി.മി

17 ഇന്ത്യൻ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനം?

Ans : 2.42%

18 ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനം?

Ans : 17.50%

19 ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?

Ans : 7

20 ഇന്ത്യയിൽ ഭാഷാ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം?

Ans : ആന്ധ്രാ (1953)

21 ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?

Ans : രാജസ്ഥാൻ

22 ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?

Ans : ഗോവ

23 സൈബീരിയ ഓഫ് ബ്രിട്ടീഷ് ഇന്ത്യ എന്നറിയപ്പെട്ടിരുന്ന ജയിൽ?

Ans : സെല്ലുലാർ ജയിൽ (ആൻഡമാൻ)

24 സംഭാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Ans : രാജസ്ഥാൻ

25 രാജസ്ഥാനിലെ കാശ്മീർ എന്നറിയപ്പെടുന്നത്?

Ans : ഉദയ്പൂർ

26 രബീന്ദ്രനാഥ ടാഗോറിന്‍റെ വീട്ടു പേര്?

Ans : ജൊറാസെങ്കോ ഭവൻ

27 രംഗൻത്തിട്ടു പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Ans : കർണാടക

28 മൈസൂർ സംസ്ഥാനം കർണ്ണാടക എന്ന പേര് സ്വീകരിച്ച വർഷം?

Ans : 1973

29 ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഇന്ത്യൻ സംസ്ഥാനം?

Ans : ത്രിപുര

30 പോർച്ചുഗീസുകാർക്കെതിരെ 1787 ല്‍ ഗോവയിൽ നടന്ന കലാപം?

Ans : പിന്റോ കലാപം (Pinto Revolt)

31 പഞ്ചിമബംഗാളിൽ സ്ഥിതി ചെയ്യുന്ന മുൻ ഫ്രഞ്ച് അധീന പ്രദേശം?

Ans : ചന്ദ്രനഗർ

32 ത്രിപുരയിലെ ഉജ്ജയന്ത കൊട്ടാരത്തിന് ആ പേര് നൽകിയത്?

Ans : രബീന്ദ്രനാഥ ടാഗോർ

33 തമിഴ്നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്?

Ans : സി. രാജഗോപാലാചാരി

34 ജുഹു ബീച്ച് സ്ഥിതി ചെയ്യുന്നത്?

Ans : മുംബൈ

35 ജനസാന്ദ്രത എറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?

Ans : അരുണാചൽ പ്രദേശ്

36 ചമ്പൽ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Ans : മധ്യപ്രദേശ്

37 ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

Ans : മണ്ഡോവി നദി

38 കാസിരംഗ നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം?

Ans : ഒറ്റക്കൊമ്പൻ കാണ്ടാമൃഗം

39 ഔറംഗബാദിന്‍റെ പുതിയ പേര്?

Ans : സാംബാജി നഗർ

40 ഏറ്റവും കുറവ് സാക്ഷരതയുള്ള ഇന്ത്യൻ സംസ്ഥാനം?

Ans : ബീഹാർ (61.8%)

41 ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

Ans : മഹാരാഷ്ട്ര

42 ആൻഡമാൻ നിക്കോബാർ ദ്വീപുകളെ ഷഹീദ്, സ്വരാജ് ദ്വീപുകൾ എന്ന് പുനർനാമകരണം ചെയ്തത്?

Ans : സുഭാഷ് ചന്ദ്രബോസ്

43 അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര അറിയപ്പടുന്നത്?

Ans : ദിഹാങ്

44 ഹോഴ്സിലി കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Ans : ആന്ധ്രാപ്രദേശ്

45 ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

Ans : ഇൻഡോർ

46 ഹോൺ ബിൽ ഫെസ്റ്റിവൽ ഏത് സംസ്ഥാനത്തെ പ്രധാന ആഘോഷമാണ്?

Ans : നാഗാലാന്റ്

47 ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്ന ധ്യാൻചന്ദിന്‍റെ ജന്മദേശം?

Ans : ഉത്തർപ്രദേശ്

48 ഹൊഗെനക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Ans : തമിഴ്നാട് (കാവേരി നദി)

49 ഹൈദരാബാദ് ഹൗസ് സ്ഥിതി ചെയ്യുന്നത്?

Ans : ഡൽഹി

50 ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാര സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Ans : ഉത്തരാഖണ്ഡ്


 
51 ഹൂബ്ലിയിൽ ദേശീയ പതാക നിർമ്മിക്കുന്ന സംഘടന?

Ans : KKGSS- കർണ്ണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘം

52 ഹൂട്ടി സ്വർണ്ണഘനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Ans : കർണാടക

53 ഹൂഗ്ലി നദിക്കു കുറുകെ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം?

Ans : രവീന്ദ്ര സേതു ഹൗറ പാലം

54 ഹീറോ മോട്ടോ കോർപ്പിന്‍റെ ആസ്ഥാനം?

Ans : ഗുഡ്ഗാവ് (ഹരിയാന)

55 ഹിമാലയൻ മൗണ്ടനീയറിംങ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

Ans : ഡാർജിലിംഗ്

56 ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്‍റെ ആസ്ഥാനം?

Ans : ബംഗലരു

57 ഹാൽഡിയ എണ്ണശുദ്ധികരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Ans : പഞ്ചിമബംഗാൾ

58 ഹസാരി ബാഗ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Ans : ജാർഖണ്ഡ്

59 ഹസ്രത്ത് ബാൽ പള്ളി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Ans : ജമ്മു-കാശ്മീർ

60 ഹവാമഹലിലെ 953 ജനാലകൾ അറിയപ്പെടുന്നത്?

Ans : ത്സരോക

61 ഹവാമഹലിന്‍റെ ശില്പി?

Ans : ലാൽ ചന്ദ് ഉസ്താദ്

62 ഹർമന്ദിർ സാഹിബ് എന്നറിയപ്പെടുന്നത്?

Ans : അമൃതസറിലെ സുവർണ്ണ ക്ഷേത്രം

63 ഹരിയാന ഹരിക്കെയിൻ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?

Ans : കപിൽദേവ്

64 ഹരിദ്വാർ തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Ans : ഉത്തരാഖണ്ഡ്

65 ഹണിമൂൺ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം?

Ans : ചിൽക്ക (ഒഡീഷ)

66 സോളാർ സിറ്റി എന്നറിയപ്പെടുന്നത്?

Ans : അമൃതസർ

67 സോമനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

Ans : ഗുജറാത്ത്

68 സോക്കർ എന്നറിയപ്പെടുന്ന കളി?

Ans : ഫുട്ബോൾ

69 സൈക്കിൾ നിർമ്മാണത്തിന് പ്രസിദ്ധമായ ഹരിയാനയിലെ സ്ഥലം?

Ans : സോണി പേട്ട്

70 സെല്ലുലാർ ജയിലിനെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ചത്?

Ans : മൊറാർജി ദേശായി (1979 ഫെബ്രുവരി 11)

71 സെല്ലുലാർ ജയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ്?

Ans : പോർട്ട് ബ്ലെയർ

72 സെല്ലുലാർ ജയിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച വര്‍ഷം?

Ans : 1906

73 സെന്റിനെല്ലീസ് എവിടുത്തെ ആദിവാസി വിഭാഗമാണ്?

Ans : ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

74 സെൻട്രൽ ലെതർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

Ans : ചെന്നൈ

75 സെൻട്രൽ റൈസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

Ans : കട്ടക്


 
76 സെൻട്രൽ മൈനിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

Ans : ധൻബാദ്(ജാർഖണ്ഡ്)

77 സെൻട്രൽ ബിൽഡിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

Ans : റൂർക്കി

78 സെൻട്രൽ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

Ans : മൈസൂരു

79 സെൻട്രൽ ട്രൈബൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

Ans : റാഞ്ചി(ജാർഖണ്ഡ്)

80 സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ ആന്റ് അരോമാറ്റിക് പ്ലാന്റിന്‍റെ ആസ്ഥാനം?

Ans : ലഖ്നൗ

81 സെക്യൂരിറ്റി പേപ്പർമിൽ സ്ഥിതി ചെയ്യുന്നത്?

Ans : ഹോഷംഗാബാദ്

82 സൂറത്തിന്‍റെ പഴയ പേര്?

Ans : സൂര്യാ പൂർ

83 സൂര്യ നഗരം എന്നറിയപ്പെടുന്ന രാജസ്ഥാനിലെ പ്രദേശം?

Ans : ജോധ്പൂർ

84 സൂഫിവര്യനായ ഖ്വാജാ മൊയ്നുദീൻ ചിസ്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

Ans : അജ്മീർ

85 സുവർണ്ണ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത്?

Ans : അമൃതസർ

86 സുവർണ്ണ ക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ ഇന്ത്യൻ സായുധ സേന 1986 ൽ നടത്തിയ സൈനിക നടപടി?

Ans : ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ

87 സുവർണ്ണ ക്ഷേത്രത്തിന് ചുറ്റുമുള്ള തടാകത്തിന്‍റെ പേര്?

Ans : സരോവർ

88 സുന്ദർബൻസ് ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Ans : പഞ്ചിമബംഗാൾ

89 സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം?

Ans : മസൂറി

90 സുഖ്ന കൃത്രിമ തടാകം സ്ഥിതി ചെയ്യുന്നത്?

Ans : ചണ്ഡിഗഢ്

91 സീറോ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Ans : അരുണാചൽ പ്രദേശ്

92 സിവിൽ സർവ്വിസ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ ലാൽ ബഹദൂർ ശാസ്ത്രി അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷന്‍റെ ആസ്ഥാനം?

Ans : മസൂറി (ഉത്തരാഖണ്ഡ്)

93 സിയാച്ചിൻ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?

Ans : നൂബ്രാ നദി

94 സിന്ധു നദി ഒഴുകുന്ന ഏക സംസ്ഥാനം?

Ans : ജമ്മു-കാശ്മീർ

95 സിഗരറ്റിന്‍റെയും പുകയില ഉൽപ്പന്നങ്ങളുടേയും ചില്ലറ വില്പ്പന നിരോധിച്ച ആദ്യ സംസ്ഥാനം?

Ans : പഞ്ചാബ്

96 സിഖുകാരുടെ അവസാന ഗുരുവായ ഗുരു ഗോബിന്ദ് സിങ് ജനിച്ച സ്ഥലം?

Ans : പാറ്റ്ന

97 സിഖ് തീർത്ഥാടന കേന്ദ്രമായ അംബാല സ്ഥിതി ചെയ്യുന്നത്?

Ans : ഹരിയാന

98 സിക്കീമിന്‍റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

Ans : ടീസ്റ്റ

99 സിംലിപാൽ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?

Ans : ഒഡീഷ

100 സിംലയിലെ രാഷ്ട്രപതി നിവാസിന്‍റെ പഴയ പേര്?

Ans : വൈസ് റീഗെൽ ലോഡ്ജ്
Share: