പ്രധാനപ്പെട്ട ആനുകാലിക ചോദ്യങ്ങൾ| PSC Prelims| LDC| LGS| SALES ASSISTANT| Kerala PSC 2021| CURRENT AFFAIRS

1. 2020 ലെ Global Hunger Index ൽ ഇന്ത്യയുടെ സ്ഥാനം ?

A. 94 ആമത് (107 രാജ്യങ്ങളിൽ)

2. ഇന്ത്യ, യു.എസ്, ജപ്പാൻ നാവികസേനകൾ സംയുക്തമായി നടത്തുന്ന വാർഷിക സൈനിക അഭ്യാസം അറിയപ്പെടുന്നത് ?

A. മലബാർ എക്സർസൈസ് 

3. 2020 ഒക്ടോബർ 24 ന് 75 വയസ്സ് തികഞ്ഞ ലോകസംഘടന ?

A. ഐക്യരാഷ്ട്രസഭ (United Nations)

4. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ' ബാല സൗഹൃദകേരളം ' പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ?

A. ഗോപിനാഥ് മുതുകാട്

5. ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിൽ ആദ്യമായി യുദ്ധവിമാനങ്ങൾ പറത്താൻ നിയോഗിക്കപ്പെട്ട ലെഫ്റ്റനന്റുമാരായ മൂന്നു വനിതകൾ ?

A. ശിവാംഗി സിങ്, ദിവ്യാ ശർമ്മ, ശുഭാംഗി സ്വരൂപ് 

6. യുനെസ്കോയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത് ?

A. വിശാൽ വി. ശർമ്മ

7. Iron Lady of Mumbai എന്നറിയപ്പെട്ട സാമൂഹിക പ്രവർത്തക ?

A. പുഷ്പഭാവേ

8. സമാധാനത്തിനും സഹവർത്തിത്വത്തിനുമുള്ള അന്താരാഷ്ട്ര ഗാന്ധിയൻ പുരസ്കാരം ലഭിച്ചത് ?

A. ഡോ.പി.പി. ബാലൻ

9. പുന്നപ്ര വയലാർ സമരത്തിന്റെ എത്രാമത്‌ വാർഷികമാണ് 2020 ഒക്ടോബറിൽ ആചരിച്ചത്‌ ?

A. 74

10. ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിൻ (Sea Plane) സർവീസ് തുടങ്ങിയത് എന്ന് ?

A. 2020 ഒക്ടോബർ 31 (ഗുജറാത്ത്)



Share: