45 കാറ്റഗറികൾക്ക് ജൂലായിൽ പരീക്ഷ

ജൂലായിൽ ആറ് പരീക്ഷകൾ നിശ്ചയിച്ച് പി.എസ്.സി. കലണ്ടർ പ്രസിദ്ധികരിച്ചു . 45 കാറ്റഗറികൾക്കായാണ് ആറ് പരിക്ഷകൾ നടത്തുന്നത് . ഇവയുടെ പരീക്ഷയെഴുതുമെന്ന് ഉറപ്പുനൽകാൻ മേയ് 11 വരെ സമയം അനുവദിച്ചിട്ടുണ്ട് . അതിനുള്ളിൽ ഉറപ്പുനൽകുന്നവർക്ക് മാത്രമേ അഡ്മിഷൻ ടിക്കറ്റ് അനുവദിക്കുകയുള്ളൂ . അല്ലാത്തവരുടെ അപേക്ഷ അസാധുവാക്കും.
[lock]
ഫയര്ഫോഴ്‌സ് ഡ്രൈവർ ട്രെയിനി , സഹകരണ അപെക്സ് സ്ഥാപനങ്ങളിലെ ഡ്രൈവർ , മുനിസിപ്പൽ കോമൺ സർവിസ് , പോലീസ്, എക്സൈസ്, അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ എന്നിവിടങ്ങളിലെ ഡ്രൈവർ ഉൾപ്പെടെ ഡ്രൈവർ മാരുടെ 23 കാറ്റഗറികൾക്കായി ജൂലായ്യ് 10 - ന് പൊതുപരീക്ഷ നടത്തും.
[/lock]
  ഓരോ കാറ്റഗറിയിലെ അപേക്ഷകരും പരീക്ഷയെഴുതുമെന്ന് പ്രത്യേകം ഉറപ്പു നൽകണം. 

കുക്കുമാരുടെ എട്ട് കാറ്റ ഗറികൾക്കുള്ള പൊതുപരീക്ഷ ജൂലാ17 - ന് നടത്തും.

 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ 11 കാറ്റഗറി ഉള്ള പൊതുപരീക്ഷ ജൂലായ് 23 - ന് നിശ്ചയിച്ചു.  

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ സയൻസ് അസിസ്റ്റൻറ് നിയമനത്തിന് ജൂലായ് 13 - നും ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ നിയമനത്തിന് 14 - നും ഐ.ടി.ഐ. യിൽ ഇൻസ്ട്രക്ടർക്ക് (ബേക്കർ ആൻഡ് കൺഫെക്ഷണർ) ജൂലായ് 16 - നും പരിക്ഷ നടത്തും .
Share: